സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്നും അധ്യാപകൻ മൂർഖൻ പാമ്പിനെ കണ്ടെത്തുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യപ്രദേശിലെ ഷാജാപൂരിലെ ബഡോണി സ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ ഉമാ രാജാക്കിന്റെ ബാഗിലാണ് മൂർഖൻ കയറിയത്.
ബാഗിനുള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിനിയാണ് കാര്യം അധ്യാപകരെ അറിയിച്ചത്. ബാഗ് ക്ലാസ്മുറിയ്ക്ക് പുറത്തെത്തിച്ച ശേഷമാണ് പരിശോധിച്ചത്. ബാഗിൽ നിന്നും പുസ്തകങ്ങൾ എല്ലാം പുറത്തെടുത്തപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പുറത്തെത്തിയ പാമ്പ് ഇഴഞ്ഞുപോകുന്നതും വിഡിയോയിൽ കാണാം. അധ്യാപകന്റെ കൃത്യമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. വിഡിയോ കാണാം.
Content Summary: Dangerous cobra found hiding inside school girls bag