'മോനേ ആദര്‍ശേ..നീയാണ് മാതൃക....'

children
SHARE

തനിക്കും മുന്നേ തന്റെ കൂട്ടുകാരന്റെ വിശപ്പടക്കുന്ന സ്കൂൾ വിദ്യാർത്ഥിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. കലോത്സവ വേദിയിൽ മാപ്പിളപ്പാട്ട് മത്സരം നടക്കവേയാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കൂട്ടുകാരന് ആദർശ് എന്ന മിടുക്കൻ ഭക്ഷണമൂട്ടിയത്. തന്റെ മുന്നിലെ ഭക്ഷണപ്പൊതി തുറക്കുക പോലും ചെയ്യാതെയാണ് ആദർശ് കൂട്ടുകാരനു ഭക്ഷണം നൽകിയത്.  വീൽചെയറിലിരിക്കുന്ന വിദ്യാർത്ഥിക്കു ചോറു കൊടുക്കുന്ന മറ്റൊരു വിദ്യാർത്ഥിയെക്കണ്ട് മനസ്സു നിറഞ്ഞ അധ്യാപകരിലൊരാളാണ് ദൃശ്യം പകർത്തിയത്.കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ഇതിനോടകം വലിയ ജനശ്രദ്ധയാകർഷിച്ചു. കരുണയോടുള്ള കുട്ടിയുടെ പെരുമാറ്റം ഏവർക്കും മാതൃകയാണെന്നും വളർന്നു വരുമ്പോൾ നല്ലൊരു മനുഷ്യനായിത്തീരുമെന്നുമുള്ള കമന്റുകളാണ് വീഡിയോയ്ക്കു താഴെ നിറയുന്നത്. മലപ്പുറം കോട്ടക്കല്‍ കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Content Summary : Boy feeding Food to his Friend Viral Video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}