ADVERTISEMENT

രണ്ട വർഷം മുൻപ് നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണ് അൻക്വി എന്ന പെൺകുട്ടിയുടെ ജീവിതം മാറ്റി മറിച്ചത്. എന്നാൽ ഇന്ന് അതിജീവനത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതീകമായി മാറിയിരിക്കുകയാണ് ഈ കുരുന്ന്. അപകടത്തെ തുടർന്ന് അര മുതൽ താഴോട്ട് തളർന്നു പോയെങ്കിലും ഒന്നിനും ഈ കുരുന്നിന്റെ ആത്മവിശ്യാസത്തെ തളർത്താനായില്ല. അൻക്വിയുടേയും മാതാപിതാക്കളുടേയും നിരന്തര പരിശ്രമത്തിന് ഫലം കണ്ടിരിക്കുകയാണിപ്പോൾ. നീണ്ട രണ്ട് വർഷത്തിന് ശേഷം ആദ്യമായി ഓടുന്ന അൻക്വിയുടെ ഒരു വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. 

മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ സിയാങ്‌ടാനിലാണ് ഇവർ താമസം. ഈ പെൺകുട്ടിയുടെ കഠിനമായ വീണ്ടെടുക്കലിന്റെയും പുനരധിവാസത്തിന്റേയും വിഡിയോ 11 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. അപകടത്തിനുശേഷം പക്ഷാഘാതം തളർത്തിയ അൻക്വി ചികിത്സയിൽ പങ്കെടുക്കാൻ തുടങ്ങി, ചികിത്സകൾ മകൾക്ക് വേദനാജനകവും മടുപ്പിക്കുന്നതുമായിരുന്നുവെങ്കിലും ഒരിക്കലും അവൾ അതിൽ നിന്നും പിൻവാങ്ങാൻ ഒരുക്കമായിരുന്നില്ലെന്ന് അമ്മ യുവാൻ പറയുന്നു. 

മകളുടെ കഷ്ടപ്പാടുകൾ കണ്ട് ഹൃദയം തകർന്ന ഇവർക്ക് ചികിത്സ നിർത്തണമെന്ന് പോലും തോന്നിയെന്നും എന്നാൽ മകളുടെ ഈ വാക്കുകൾ അവർക്ക് പ്രചോദനമായി.: 'ഇപ്പോൾ എന്റെ കാലുകൾക്ക് ശക്തിയില്ല, പക്ഷേ എനിക്ക് തീർച്ചയായും വീണ്ടും എഴുന്നേൽക്കാൻ കഴിയും’എന്ന് ആത്മവിശ്വാസത്തോടെ അൻക്വി പറഞ്ഞു. പ്രതിദിനം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും  ചികിത്സയിലൂടെ അവൾ കടന്നുപോയി, ഓരോ സെഷനിലൂടെയും ലളിതമായ മോട്ടോർ കഴിവുകൾ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ 8 വയസ്സുകാരി നിരാശയോടെ കരയുന്നത് വിഡിയോയിൽ കാണാം. പുനരധിവാസ പരിശീലനത്തിന് ശേഷം, അൻക്വി സ്വയം നിൽക്കുന്നത് കാണാം. വിഡിയോയുടെ അവസാനം പിതാവിനൊപ്പം കുതിക്കുകയാണ് അൻക്വി. പെൺകുട്ടിയുടെ പരിശ്രമത്തിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ്. പ്രയാസകരമായ പുനരധിവാസ പ്രക്രിയയിൽ അവളെ പിന്തുണച്ചതിന് പലരും കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.

 

Content Summary : Paralysed girl learns run again after months gruelling therapy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com