രാഹുൽ ഗാന്ധിയെ അത്ഭുതപ്പെടുത്തിയ കൃഷ്ണീൽ: റൂബിക്സ് ക്യൂബിൽ ഇന്ദ്രജാലം കാണിക്കുന്ന എട്ടുവയസ്സുകാരൻ

HIGHLIGHTS
  • കൃഷ്ണീൽ കോവിഡ് കാലത്താണ് പരിശീലനം ആരംഭിച്ചത്
  • മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി
krishneel-anil-amaze-rahul-gandhi-with-rubiks-cube
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരള സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധിയെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് തൃശൂർ സ്വദേശിയായ ഒരു എട്ടുവയസ്സുകാരൻ. റൂബിക്സ് ക്യൂബിൽ ഇന്ദ്രജാലം കാണിച്ചാണ് കൃഷ്ണീൽ അനിൽ എന്ന ഈ മിടുക്കൻ ദേശീയ നേതാവിന്റെ മനം കവർന്നത്. ക്രിഷ്ണീലിനൊപ്പം രാഹുൽ ഗാന്ധി സമയം പങ്കിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സെക്കൻഡുകൾ കൊണ്ട് വിവിധതരം റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്യാൻ സാധിക്കുന്ന കൃഷ്ണീൽ കോവിഡ് കാലത്താണ് പരിശീലനം ആരംഭിച്ചത്. ഇപ്പോൾ റൂബിക്സ് ക്യൂബുകൾ ഉപയോഗിച്ച് പോർട്രെയ്റ്റുകൾ നിർമ്മിക്കുന്ന മൊസൈക് ആർട്ടിലും പ്രാവീണ്യം നേടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയ ഭാരത് ജോഡോ യാത്രയുടെ ഒരു പോസ്റ്റർ ഇത്തരത്തിൽ ഈ കൊച്ചു മിടുക്കൻ തയ്യാറാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധിക്ക് കൈമാറുകയും ചെയ്തു.

കൃഷ്ണീലിന്റെ കഴിവുകൾ ഏറെ കൗതുകത്തോടെയാണ് രാഹുൽ ഗാന്ധി കണ്ടിരുന്നത്. ഓരോന്നും എങ്ങനെ ചെയ്തുതീർക്കുന്നു എന്ന് ചോദിച്ചു മനസ്സിലാക്കുന്നില്ലയും ചെയ്തു. എപ്പോഴാണ് പരിശീലനം ആരംഭിച്ചതെന്നും എവിടെനിന്നാണ് പഠിച്ചത് എന്നുമെല്ലാം രാഹുൽ ഗാന്ധിക്ക്  കൃഷ്ണീൽ വിശദീകരിച്ചു കൊടുത്തു. ഒടുവിൽ ഏറെ സന്തോഷത്തോടെ കൈ കൊടുത്താണ് ഇരുവരും തിരിഞ്ഞത്. 

കോവിഡ് ലോക്ഡൗൺ കാലത്ത് പേപ്പർ ക്രാഫ്റ്റ് ചെയ്തു തുടങ്ങിയതാണ് കൃഷ്ണീലിന്റെ പരിശീലനങ്ങൾ. പിന്നീട് റൂബിക്സ് ക്യൂബിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ഇതിനോടകം നിരവധി പോർട്രെയ്റ്റുകൾ റൂബിക്സ് ക്യൂബ്കൊണ്ട് കൃഷ്ണീൽ തയ്യാറാക്കിയിട്ടുണ്ട്. മുൻപ് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അച്ഛൻ അനിൽകുമാറും അമ്മ റിയയുമാണ് കൃഷ്ണീലിന് എല്ലാ പിന്തുണയും നൽകുന്നത്.

Content Summary : Krishneel Anil amaze Rahul Gandhi with Rubik's Cube

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}