‘മകളുടെ സ്കൂളിൽ നിന്നു ഫോൺ വിളിച്ചാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാൻ’; ശോഭന

actress-shobhana-comments-on-daughter-ananthanarayani
SHARE

മകൾ അനന്തനാരായണിയുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നുംതന്നെ ശോഭന  സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറില്ല. അതുപോലെ മകളെ പൊതുവേദിയിലൊന്നും  പരിചയപ്പെടുത്തിയിട്ടുമില്ല. ഇപ്പോഴിതാ വനിതയ്ക്കു നൽകിയ ഒരു അഭിമുഖത്തിൽ മകളെക്കുറിച്ച്  മനസ് തുറക്കുകയാണ് താരം.  നൃത്തത്തോട് ഇത്രയും നാൾ അത്ര തല്പര്യമില്ലാതിരുന്ന മകൾ അടുത്തകാലത്താണ് നൃത്തം പഠിക്കാൻ തന്നെ സമീപിച്ചതെന്ന് പറയുകയാണ് ശോഭന. 

അതുപോലെ മകളോട് സ്ട്രിക്റ്റാണോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. മകളുടെ സ്കൂളിൽ നിന്നു ഫോൺ കോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് താനെന്നും അവരെന്തെങ്കിലും നല്ല കാര്യം പറയാൻ വിളിക്കുന്നതാണെങ്കിലും താൻ പേടിക്കുമെന്നും ശോഭന മറുപടി പറഞ്ഞു. മകൾ എട്ടാം ക്ലാസിലാണെന്നും  ചെന്നെയിൽ താൻ പഠിച്ച അതേ സ്കൂളിലാണ് പഠിക്കുന്നതെന്നും അവർ പറഞ്ഞു. കോള‍ജ് പഠനം സ്റ്റെല്ല മാരിസിൽ വേണമെന്നാണ് മകൾ പറയുന്നതത്രേ. താൻ പറയുന്നതിന്റെ എതിരേ ചെയ്യൂവെന്നും പ്രായം അതാണല്ലോയെന്നും ശോഭന പറയുന്നു. മകൾ അടുത്തിടെയാണ് തന്റെ സിനിമയായ മണിച്ചിത്രത്താഴ് കണ്ടതെന്നും അവർ പറഞ്ഞു. 

അനന്തനാരായണിയെ പഠനത്തിൽ സഹായിക്കുന്ന ശോഭനയുടെ ഒരു വിഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.  മകളുടെ പഠന കാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയായിരുന്നു വിഡിയോയിൽ. മകളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ  എത്രമാത്രം താരം ശ്രദ്ധാലുവാണെന്ന്  ഈ വിഡിയോയിലൂടെ മനസിലാക്കാം.  മക്കളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾക്ക് ശോഭന ചില ഉപദേശങ്ങളും പങ്കുവച്ചിരുന്നു. മുൻപ് കടൽതീരത്ത് മകൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തിരുന്നു.

Content Summary :  Actress Shobhana comments on daughter Ananthanarayani

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}