അമ്പിളിദേവിയുടെ അപ്പൂട്ടന് മഹാദേവന്റെ നടയിൽ കൂവളം കൊണ്ട് തുലാഭാരം

ambili-devi-share-video-visiting-temple-with-her-kids
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

അമ്പിളി ദേവിയുടെ മക്കളായ അപ്പുവിന്റേയും അജുവിന്റേയും ഒരു  വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മൂത്ത മകൻ അപ്പുവിന് കൂവളം കൊണ്ട് തുലാഭാരം നടത്തുന്ന ഒരു വിഡിയോയാണ് അമ്പിളിദേവി തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. പയ്യലക്കാവ് അർദ്ധനാരീശ്വര ക്ഷേത്രത്തിലായിരുന്നു തുലാഭാരം ചടങ്ങ്. അപ്പു വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ നേർന്ന നേർച്ച പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയി.  ഇപ്പോൾ അപ്പുവിന്റെ ഒൻപതാമത്തെ വയസ്സിൽ ഈ നേർച്ച നടത്തിയ വിഡിയോയാണിത്.

തുലാഭാരത്തിനായി തയ്യാറാകുന്നതിന്റേയും ക്ഷേത്രദർശനത്തിന്റേയും തുലാഭാരം നടത്തുന്നതിന്റേയുമൊക്കെ ദൃശ്യങ്ങളടങ്ങിയ വിഡിയോ ആരാധകരും ഏറ്റെടുത്തു. ഇളയമകൻ അജുവിനും തുലാഭാരം നടത്തി. നിറയെ സംശയങ്ങളും കുസൃതിയുമായി അമ്മയ്ക്കു ചുറ്റും ഓടി നടക്കുകയാണ് അമ്പിളിദേവിയുടെ ഇളയമകൻ.  മക്കൾക്കുള്ള ആശംസകൾ കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ.

Content Summary : Ambili Devi share video of visiting temple with her kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}