ADVERTISEMENT

മലയാളത്തിന്റെ പ്രിയനടന്‍ അജു വർഗീസിസും കുടുംബവും ഒന്നിച്ചുള്ള മനോഹരമായ ചിത്രമാണ് വൈറലാകുന്നത്. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും നാലു മക്കളാണ്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും. അടുത്തിടെ, താരകുടുംബങ്ങൾ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ പകർ‌ത്തിയ ചിത്രമാണ് ഇത്. വിനീതിന്റെയും ധ്യാനിന്റെയും അജുവിന്റെയുമെല്ലാം അടുത്ത സുഹൃത്താണ് വിശാഖ്. കുടുംബസമേതമാണ് മൂവരും വിശാഖിന്റെ വിവാഹത്തിനെത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ അജു പക്ഷേ മക്കളുടെ ചിത്രങ്ങളോ വിശേഷങ്ങളോ പങ്കുവയ്ക്കുന്നത് കുറവാണ്. മക്കളുടെ പിറന്നാളിന് ആശംസകൾ നേരുന്നതിനൊപ്പമാണ് സാധാരണ അവരുടെ ചിത്രം പങ്കുവയ്ക്കാറ്.  അതുകൊണ്ടു തന്നെ ഈ ചിത്രത്തിന് ആരാധകരേറെയാണ്. 2014 ലാണ് ഇരട്ടകളായ ഇവാനും ജുവാനയും ജനിക്കുന്നത്.  2016 ൽ അടുത്ത ഇരട്ടക്കുട്ടികളായ ജെയ്ക്കും ലൂക്കും ജനിച്ചു. ഇവാനും ജുവാനയും ജേക്കബിന്റെ സ്വർഗരാജ്യമെന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

 

Content Summary : Family photo of Aju Varghese - Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com