ഒറ്റക്കാലുള്ള പെണ്‍കുട്ടിയുടെ സ്‌കേറ്റിംഗ്; സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന് വിഡിയോ

inspirational-video-of-amputee-girl-skates-perfectly
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

പോസിറ്റീവ് വിഡിയോകളുടെ ഒരു കലവറയാണ് സോഷ്യല്‍ മീഡിയ. ജീവിതത്തില്‍ പെട്ടെന്നുണ്ടായ ആഘാതത്തില്‍ നിന്നെല്ലാം കരകയറാന്‍ ഇത്തരം വിഡിയോകള്‍ സഹായിക്കും. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. ഒറ്റക്കാലുള്ള പെണ്‍കുട്ടിയുടെ സ്‌കേറ്റിംഗ് വിഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 

നിറഞ്ഞ കരഘോഷത്തോടെയാണ് കുട്ടിയുടെ സ്‌കേറ്റിംഗ് ആരംഭിക്കുന്നത്. ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ വളരെ മനോഹരമായാണ് പെണ്‍കുട്ടി സ്‌കേറ്റ് ചെയ്യുന്നത്. വിധികര്‍ത്താക്കള്‍ നിരീക്ഷിക്കുമ്പോള്‍ ഒരു പ്രത്യേക നിറത്തില്‍ അടയാളപ്പെടുത്തിയ കോര്‍ട്ടില്‍ അവള്‍ രണ്ടുതവണ കൃത്യമായി '8' ആകൃതി ഉണ്ടാക്കുന്നു. പൂര്‍ണ്ണ ഏകാഗ്രതയോടെ ശരിയായ രീതിയില്‍ സ്‌കേറ്റിംഗ് ചെയ്ത ശേഷം, അവള്‍ വേഗത്തില്‍ അമ്മയുടെ അടുത്തേക്ക് നീങ്ങുന്നു, തുടര്‍ന്ന് അമ്മയെ ആലിംഗനം ചെയ്യുന്നു.

''ഒന്നും അസാധ്യമല്ല. അഡാപ്റ്റീവ് സ്‌കേറ്റിംഗിലെ അര്‍ജന്റീനിയന്‍ ദേശീയ ചാമ്പ്യനാണ് മിലി ട്രെജോ. അവസാനം അമ്മയുടെ ആലിംഗനം,'' ഇതായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു. രണ്ടായിരത്തിനടുത്ത് ലൈക്കുകളും നേടി. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. 'ഒന്നും അസാധ്യമല്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. മനോഹരം, നിന്നെ സല്യൂട്ട് ചെയ്യുന്നു കുട്ടി, മനോഹരമായി സ്‌കേറ്റ് ചെയ്തു, വൗ.. വളരെ പ്രചോദനാത്മാകം ഇങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

Content Summary : Inspirational video of amputee girl skates perfectly

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA