പ്രായം വെറും അഞ്ച്; പടച്ചോനെ ഇങ്ങളു കാത്തോളീ, വൈറലാകാൻ പോവാണേ ഈ 'തങ്കം'

HIGHLIGHTS
  • നന്ദിത സ്വന്തമായി പാട്ടുകൾ ചിട്ടപ്പെടുത്തി പാടാറുണ്ട്
  • അമ്മയുടെ കൈപിടിച്ച് ഇനി സിനിമയിലേക്ക്
interview-with-child-artist-and-rj-nandita-sandeep
നന്ദിത സന്ദീപ്
SHARE

ഏറ്റവും പ്രായം കുറഞ്ഞ റേഡിയോ ജോക്കിയാണ് ആർ ജെ നന്ദു എന്നറിയപ്പെടുന്ന കോഴിക്കോട് സ്വദേശിയായ 5 വയസ്സുകാരി നന്ദിത സന്ദീപ്. ബാലതാരമായി സിനിമാരംഗത്തേക്ക് ഹരിശ്രീ കുറിക്കുന്ന നന്ദിത ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന “പടച്ചോനെ ഇങ്ങളു കാത്തോളീ”, ഭാവന സ്റ്റുഡിയോസ് നിർമിച്ച് ശ്യാം പുഷ്‌കരൻ സംവിധാനം ചെയ്യുന്ന “തങ്കം” എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിക്കുന്നുണ്ട്. മൂന്ന് വയസ്സ് മുതൽ അഭിനയത്തിൽ താൽപ്പര്യമുള്ള നന്ദിത അടുത്തിടെ ഹിറ്റായ സംഗീത ആൽബങ്ങളിലും അഭിനയിച്ചിരുന്നു.

പരസ്യ ചിത്രങ്ങളിലും അവിഭാജ്യ ഘടകമാണിപ്പോൾ നന്ദിത. തരുൺ മൂർത്തി സംവിധാനം ചെയ്ത റിലയൻസ് ട്രെൻഡ്‌സിനു വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ  നീരജ് മാധവ്, നിഖില വിമൽ എന്നിവർക്കൊപ്പവും അനു സിത്താര അഭിനയിച്ച മഴവിൽ മനോരമയുടെ ഓണം പ്രൊമോ പരസ്യത്തിനും നന്ദിത അഭിനയിച്ചിട്ടുണ്ട്.

"ദി ചൈൽഡ് പ്രോഡിജി" എന്ന രാജ്യാന്തര മാഗസിൻ 2021-ലെ ഏറ്റവും പ്രായം കുറഞ്ഞ ചൈൽഡ് പ്രോഡിജിയായി നന്ദിത എന്ന ചുണക്കുട്ടിയെ അംഗീകരിക്കുകയും അന്താരാഷ്ട്രതലത്തിൽ മികച്ച 100 ചൈൽഡ് പ്രോഡിജികളിൽ ഒരാളായി അവളെ തെരഞ്ഞെടുക്കുകയും ചെയ്തു.  സംഗീതത്തോട് പ്രത്യേക അഭിരുചിയുള്ള നന്ദിത സ്വന്തമായി പാട്ടുകൾ ചിട്ടപ്പെടുത്തി പാടാറുണ്ട്.  വോയ്‌സ് വേൾഡ് റേഡിയോ എന്ന ഇന്റർനെറ്റ് റേഡിയോ പ്ലാറ്റ്‌ഫോമിൽ മൂന്ന് വയസ്സ് മുതൽ ആർജെ നന്ദുവായി നന്ദിത റേഡിയോ ഷോകൾ ചെയ്യുന്നുണ്ട്. 

interview-with-child-artist-and-rj-nandita-sandeep1
നന്ദിത സന്ദീപ്.

സോഷ്യൽ മീഡിയയിൽ ലൈവ് ആയി കലയും കരകൗശലവും, സാമൂഹിക പ്രസക്തമായ വിഷയങ്ങൾ, ചെസ്സ് മുതലായവയിൽ അവൾ നേടിയ അറിവ് മറ്റുള്ള കുരുന്നുകൾക്ക് പകർന്നു നൽകിക്കൊണ്ട് സോഷ്യലൈസിംഗ് ചെയ്യുകയാണ് നന്ദിതയുടെ പ്രധാന ഹോബി.  ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ഫ്രീ സ്റ്റൈൽ നൃത്തവും വെസ്റ്റേൺ വോക്കലും നന്ദിത പഠിക്കുന്നുണ്ട്. അഞ്ചു വയസ്സിനുള്ളിൽ കലയുടെ എല്ലാ മേഖലയിലും തന്റേതായ സാന്നിധ്യമാറിയിച്ച നന്ദിത 'ദ സാസി ഡ്യുവോ' എന്ന ഫാഷൻ പേജെന്റിൽ അമ്മയ്‌ക്കൊപ്പം പങ്കെടുത്ത് കിരീടം സ്വന്തമാക്കിയിരുന്നു. 

interview-with-child-artist-and-rj-nandita-sandeep2
നന്ദിത സന്ദീപ്. അച്ഛനും അമ്മയ്ക്കു​മൊപ്പം

ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ എഞ്ചിനീയറായി ജോലി നോക്കുന്ന മാഹി സ്വദേശി സന്ദീപിൻറെയും കോസ്റ്റ് അക്കൗണ്ടന്റായ അനുപമയുടെയും മകളാണ് നന്ദിത എന്ന കൊച്ചു മിടുക്കി.  ആർജെ, വിജെ, എഴുത്തുകാരി, ഗായിക, നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച നന്ദിതയുടെ അമ്മയും അഭിനയ രംഗത്തേക്കുള്ള പാതയിലാണ്. തങ്കം എന്ന ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയായി അനുപമയും അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്.

Content Summary : Interview with child artist and RJ Nandita Sandeep

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA