‘എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്, ഒപ്പം സോപ്പിന്റെ മണവും’: സാജൻ സൂര്യ

sajan-sooreya-share-letter-by-daughter
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മകള്‍ മീനു തനിക്കും ഭാര്യയ്ക്കും എഴുതിയ ഒരു മനോഹരമായ കത്ത് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്  മലയാളത്തിന്റെ പ്രിയനടൻ സാജൻ സൂര്യ. ‘ഇന്നത്തെ പോസ്റ്റില്‍ വന്നതാ, എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകള്‍ക്ക് ഒരു പ്രത്യേക ഫീല്‍ ആണ്. മോളുടെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറഞ്ഞ സന്തോഷം നല്‍കി. പിന്നെ ഒന്നൂടെ വായിച്ചപ്പോള്‍ സോപ്പിന്റെ മണവും’ കത്തിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനെ.

നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ, നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ എന്ന് മകൾ എഴുതുന്നു. പരീക്ഷയിൽ മാർക്ക് അൽപം കുറവണെന്നും അടുത്ത തവണ നന്നായി ശ്രദ്ധിക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

Content Summary : Actor Sajan Sooreya share a letter by his daughter 

        

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS