ADVERTISEMENT

സൈക്കിള്‍ സവാരിക്കിറങ്ങിയ ചാക്കോച്ചന്റെ പിന്നാലെയോടി കുട്ടികള്‍. ഗൂഡല്ലൂരില്‍ ഷൂട്ടിങ്ങിനെത്തിയ കുഞ്ചാക്കോ ബോബന്‍ തന്റെയൊപ്പം കൂടിയ കുട്ടികളുടെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സൈക്കിളോടിച്ച് പോകുന്ന താരത്തിന്റെ പിന്നാലെ രണ്ട് ആണ്‍കുട്ടികള്‍ ഓടി വരുന്നത് വിഡിയോയില്‍ കാണാം. 'ഇന്ന് സ്‌കൂളില്ലേടാ' എന്ന് ചാക്കോച്ചന്‍ കുട്ടികളോട് ചോദിക്കുന്നുണ്ട്. 'പോയിട്ട് ഇങ്ങളെ കാണാനായിട്ട് വന്നതാ' എന്നായിരുന്നു ഇവരുടെ മറുപടി. 'സ്‌കൂള്‍ കട്ട് ചെയ്താ, ഗുഡ് ബോയ്‌സ്' എന്നും പറഞ്ഞാണ് താരത്തിന്റെ വിഡിയോ അവസാനിക്കുന്നത്. 

 

വിഡിയോയ്‌ക്കൊപ്പം ചെറിയ കുറിപ്പോടു കൂടിയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'ഗൂഡല്ലൂര്‍ ഗഡികള്‍..ചാവേര്‍ മൂവിയുടെ ഗൂഡല്ലൂര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നു. രാത്രികാല ഷൂട്ടിംഗുകളും തീവ്രതയും ഉദ്വേഗം നിറഞ്ഞ സ്വീകന്‍സുകളും. ഇതിനിടയില്‍ ഷൂട്ടിംഗ് സ്ഥലത്തേക്കുള്ള യാത്രക്കിടെ പ്രാദേശികമായ ധാരാളം ഉത്തേജക ഘടകങ്ങള്‍ കാണാനുണ്ട്. ഉപാധികളില്ലാത്തതും നിഷ്‌കളങ്കവുമായ ഈ സ്‌നേഹവും വാത്സല്യവും കഴിവിലുപരി മികച്ച പ്രകടനം പുറത്തെടുക്കാനും അത് സിനിമയിലൂടെ തിരിച്ചു നല്‍കാനും നമ്മളെ പ്രേരിപ്പിക്കുന്നു' കുഞ്ചാക്കോ ബോബന്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായെത്തിയത്. 

 

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് 'ചാവേര്‍'. മമ്മൂട്ടി നായകനായ 'അങ്കിള്‍' ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍.

 

Content Summary : Kunchacko Boban share a video with his little fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com