‘എന്റെ സ്നേഹമേ, ജീവനേ’; മകൾ ആരാധ്യയ്ക്ക് ആശംസയുമായി ഐശ്വര്യ റായ്

Mail This Article
മകൾ ആരാധ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒരു മനോഹരമായ ചിത്രമാണ് ഐശ്വര്യ റായ് പങ്കുവച്ചത്. ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യയുടെ 11–ാം പിറന്നാളായിരുന്നു. സ്നേഹപൂർവം മകളെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് ഐശ്വര്യ പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ സ്നേഹമേ, എന്റെ ജീവനേ, എന്റെ ആരാധ്യ' എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്. ഈ ചിത്രത്തിന് താഴെ ആരാധയ്ക്കുള്ള പിറന്നാൾ ആശംസകൾ കൊണ്ട് നിറയുകയാണ്. മകളുടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് അഭിഷേക് ബച്ചനും ആശംസകൾ നേർന്നു. ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്.
ആരാധ്യയാണ് തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമെന്ന് തുറന്ന് പറയാൻ ഐശ്വര്യ മടി കാണിച്ചില്ല. ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിങുകൾക്കും ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.
Content Summary : Aishwarya Rai Bachchan post birthday wish to aaradhya