ADVERTISEMENT

ലോകജനസംഖ്യ 800 കോടിയിലെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ധാരാളം ട്രോളുകളും വിഡിയോകളും പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വിഡിയോയാണ് ഓണ്‍ലൈനില്‍ വൈറലായത്. ഒരാള്‍ ഒൻപത് കുട്ടികളെയും കൊണ്ട് സൈക്കിളില്‍ യാത്ര ചെയ്യുകയാണ്. ജെയ്കി യാദവ് എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. എന്നാൽ കുട്ടികളെ ഇത്രയും അപകടകരമായ വിധം സൈക്കിളിൽ കൊണ്ടു പോകുന്നതിനെതിരെ നിരവധിപ്പേർ കമന്റുകളുമായെത്തി. വിഡിയോയിലെ ദൃശ്യങ്ങൾ എവിടെ നിന്നാണെന്ന് വ്യക്തമല്ല.

 

വിഡിയോയില്‍ മൂന്ന് കുട്ടികള്‍ പുറകില്‍ ഇരിക്കുമ്പോള്‍, ഒരാള്‍ സൈക്കിള്‍ ചവിട്ടുന്നയാളുടെ കഴുത്തില്‍ പിടിച്ചു നിന്നു, രണ്ട് പേര്‍ അയാളുടെ കൈകളിലും ബാക്കിയുള്ള മൂന്നു പേര്‍ അയാള്‍ക്ക് മുന്നിലുമായി ഇരിക്കുന്നു. അതുവഴി പോയയാളാണ് വിഡിയോ പകര്‍ത്തിയത്. കുട്ടികള്‍ ക്യാമറയിലേക്ക് നോക്കുന്നതും കാണാം.  

 

നവംബര്‍ 15നാണ് ജെയ്കി യാദവ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്. 'ഇന്ന് ലോകജനസംഖ്യ 8 ബില്ല്യണ്‍ ആയിത്തീര്‍ന്നിരിക്കുന്നു, ഈ നേട്ടം കൈവരിക്കുന്നതിന് ഇത്തരം ആളുകള്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്' എന്നായിരുന്നു വിഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. എന്തായാലും നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. 'ഇത്‌നെ ബച്ചേ (ഇത്രയും കുട്ടികള്‍)?' ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, 'ഉത്തരവാദിത്വമുള്ളവരായിരിക്കുക. അവരെ പഠിപ്പിക്കേണ്ടത് അധികാരത്തിലുള്ള ആളുകളുടെ ഉത്തരവാദിത്തമാണ്.'

 

Content Summary : Man rides bicycle with nine children - Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com