‘സുരേഷേട്ടൻ ഭയങ്കര കെയറിങ് ആണ്..’: സുരേഷേട്ടനും ടീച്ചറുമായി തകർത്ത് അഭിനയിച്ച് വൃദ്ധി

vridhi-vishal-imitates-funny-scene-in-nna-than-case-kodu
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയതാണ് വൃദ്ധി  വിശാൽ എന്ന കുഞ്ഞു താരം. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന വൃദ്ധി വിശാൽ  ഇതിനോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. സാറാസിലും കടുവയിലും  അഭിനയിച്ച വൃദ്ധിയ്ക്ക് നിരവധിയാണ് ആരാധകർ. ഇപ്പോഴിതാ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ സുരേഷേട്ടനേയും സുമലത ടീച്ചറേയും അനുകരിച്ച് എത്തിയിരിക്കുകയണ് ഈ മിടുക്കി. 

‘സുരേഷേട്ടൻ ഭയങ്കര കെയറിങ് ആണ്..’ എന്ന സുമലത ടീച്ചറുടെ ചിരിപടർത്തിയ ഡയലോഗ് അതേപോലെ അനുകരിച്ചിരിക്കുകയാണ് വൃദ്ധി, ഒപ്പം സുരേഷേട്ടന്റെ ഭാവങ്ങളും വൃദ്ധിയുടെ കൈകളിൽ ഭദ്രം. സുരേഷേട്ടൻ പൊളിച്ചുവെന്നും വൃദ്ധിക്കുട്ടി സൂപ്പറാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ഈ മിടുക്കിയുടെ തകർപ്പൻ അഭിനയത്തിന് നിരവധിപ്പേരാണ് ലൈക്കുകളും കമന്റുകളും ചെയ്യുന്നത്. 

Content Summary : Vriddhi Vishal imitates funny scene in ‘Nna than case kodu^

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA