ആറ് വയസ്സുകാരനെ ആക്രമിക്കാൻ പാഞ്ഞടുത്ത് അയൽവാസിയുടെ നായ; രക്ഷകനായി ജർമ്മൻ ഷെപ്പേർഡ്

german-shepherd-save-little-boy-from-wild-dog-attack
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് നായ്ക്കൾ. വളർത്തു നായ്ക്കൾ പലപ്പോഴും ആ വീട്ടിലെ കുട്ടികളുമായി നല്ല അടുപ്പത്തിലുമായിരിക്കും. കുട്ടികളുമൊത്ത് കളിക്കാനും അവരെ സംരക്ഷിക്കാനും ഇവ മുൻപന്തിയിൽ തന്നെ കാണും. അത്തരത്തിൽ തന്റെ യജമാന്റെ ആറു വയസ്സുകാരനെ ആക്രമിക്കാനെത്തിയ അയൽവാസിയുടെ നായയെ തുരത്തുന്ന ഒരു ജർമ്മൻ ഷെപ്പേർഡിന്റെ വിഡിയോയാണിത്. ഫ്ലോറിഡയിൽ നിന്നുള്ള ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ടാങ്ക് എന്ന ജർമ്മൻ ഷെപ്പേർഡിനൊപ്പം 6 വയസ്സുള്ള ആൺകുട്ടി പുൽത്തകിടിൽ കളിക്കുന്നത് വിഡിയോയിൽ കാണാം. പെട്ടന്നാണ് അയൽവാസിയുടെ നായ കുട്ടിയുടെ നേരെ പാഞ്ഞടുത്തത്. ഭയന്ന് ഓടാൻ ശ്രമിച്ച കുട്ടിയെ ആ നായ ആക്രമിക്കാനൊരുങ്ങി. ഞൊടിയിടയിൽ ടാങ്ക് കുട്ടിയുടേയും ആ നായയുടെ ഇടയിലെത്തി കുട്ടിയെ സംരക്ഷിക്കുകയായയിരുന്നു. ടാങ്ക് എത്തിയില്ലായിരുന്നെങ്കിൽ ആ നായ കുട്ടിയെ ആക്രമിക്കുമെന്നുറപ്പായിരുന്നു. സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെയായിരുന്ന ടാങ്ക് സുഹൃത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തിയത്, ഉടൻ തന്നെ ഇവരുടെ മറ്റൊരു വളർത്തു നായയും സംഭവസ്ഥലത്തേക്ക് ഓടിയെത്തി കുട്ടിയ്ക്ക് സംരക്ഷണമൊരുക്കി. 

ഇതിനിടെ കുട്ടിയുടെ അമ്മയും മകന്റെ സഹായത്തിനെത്തി താമസിയാതെ അയൽവാസി അവരുടെ നായയെ പിടിക്കാൻ ഓടിയെത്തുത്തതും വിഡിയോയിൽ കാണാം. 'വളരെ വൈദഗ്ധ്യമുള്ള പ്രൊഫഷണൽ ഹോം സെക്യൂരിറ്റി ഓഫീസർ' എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ  പങ്കുവച്ചിരിക്കുന്നത്. ടാങ്ക് എത്തിയില്ലായിരുന്നെങ്കിൽ കുട്ടിയുെട അവസവ്ഥ ചിന്തിക്കാൻ പോലുമാകുന്നില്ലെന്നും അവന് ഒരു നല്ല ട്രീറ്റ് കൊടുക്കണമെന്നുമൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.

Content Summary : German shepherd save little boy from being attacked by wild dog

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA