‘വായു’വിന്റെ മുഖം ഇതാ, വിഡിയോ പങ്കുവച്ച് സോനം കപൂർ; കമന്റുമായി ആലിയ ഭട്ട്

sonam-kapoor-and-anand-ahuja-reveal-son-vayu-face 
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു ബോളിവുഡ് താരം സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും മകൻ ജനിച്ചത്. വായു കപൂർ അഹൂജ എന്നാണ് ഇവർ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. മകനൊപ്പമുള്ള ഒരു മനോഹരമായ ചിത്രം ആരാധകർക്കായി ഇവർ നേരത്തെ പങ്കുവച്ചിരുന്നുവെങ്കിലും കുഞ്ഞ് വായുവിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രമായിരുന്നില്ല അത്.  ഇപ്പോഴിതാ ഇവർ പങ്കുവച്ച ഒരു വിഡിയോയിൽ മകന്റെ മുഖം വ്യക്തമായി  കാണിച്ചിരിക്കുകയാണ്.  സിനിമാ രംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് കുഞ്ഞ് വായുവിനോടുള്ള ഇഷ്ടമറിയിച്ച് കമന്റ് ചെയ്യുന്നത്. ‘വളരെ മനോഹരം’ എന്നാണ് ആലിയ ഭട്ട് കമന്റ് ചെയ്തത്.

ആനന്ദ് അഹൂജയും സോനം കപൂറും കുഞ്ഞുമൊന്നിച്ചുള്ള ഒരു പുതിയ റീലാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. സോനവും ആനന്ദും കുഞ്ഞ് വായുവിന്റെ കവിളിൽ ചുംബിക്കുന്ന ഒരു മനോഹരമായ ചിത്രവും വിഡിയോയിലുണ്ട്.  സോനം കപൂർ പങ്കുവച്ച വിഡിയോയിൽ ആനന്ദ് ഡ്രൈവ് ചെയ്യുന്നതും സോനം വിഡിയോ എടുക്കുന്നതും  വായു പിൻസീറ്റിൽ ഇരിക്കുന്നതും കാണാം. പ്രാമിലിരിക്കുന്ന മകനുമായി ഇരുവരും നടക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. 

മകന് വായു കപൂർ അഹൂജ എന്ന വ്യത്യസ്തമായ പേര് തിരഞ്ഞെടുത്തതിന്റെ കാരണം  സോനം  ഒരു നീണ്ട ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നേരത്തെ വിശദീകരിച്ചിരുന്നു. ‘പ്രപഞ്ചത്തിലെ ജീവന്റെയും ബുദ്ധിയുടെയും വഴികാട്ടിയായ വായുവാണ് പ്രാണ. പ്രാണൻ, ഇന്ദ്രൻ, ശിവൻ, കാളി എന്നിവരുടെ എല്ലാ ദേവതകളും വായുവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിന്മയെ നശിപ്പിക്കാൻ കഴിയുന്നത്ര എളുപ്പത്തിൽ അവനു ജീവൻ ശ്വസിക്കാൻ കഴിയും. വായു വീരനും ധീരനും മയക്കുന്ന സുന്ദരനുമാണെന്ന് പറയപ്പെടുന്നു’എന്നാണ് താരം കുറിച്ചത്. കുഞ്ഞ് ജനിച്ച വിശേഷം ഓഗസ്റ്റ് 20-ന് വികാരഭരിതമായ ഒരു പോസ്റ്റിലൂടെ ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. 2018ലായിരുന്നു സോനവും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം.

Content summary : Sonam Kapoor and Anand Ahuja reveal son Vayu’s face 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA