ADVERTISEMENT

പൃഥ്വിരാജിനേയും  സുപ്രിയയേയും പോലെ നല്ലൊരു വായനക്കാരിയാണ് മകൾ അലംകൃതയും. ആലിയുടെ പുസ്തകങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സുപ്രിയയും പൃഥ്വിയും പല തവണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽത്തന്നെ വായനയെ ഏറെ ഇഷ്ടപ്പെടുന്ന മകൾക്ക് പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാനും ഇവർ ശ്രദ്ധിക്കാറുണ്ട്. സുപ്രിയ ഇവയൊക്കെ തന്റെ സമൂഹമാധ്യമ പേജീലൂടെ മറ്റു കുട്ടികൾക്കായി പരിചയപ്പെടുത്താറുമുണ്ട്. ഇത്തവണ ആലിയ്ക്ക് സമ്മാനിച്ച ചില പുസ്തകങ്ങളാണ് സുപ്രിയ പങ്കുവച്ചത്. 

 

നല്ല വായനക്കാരിയായ മകൾക്ക് ഒരു പുതിയ എഴുത്തുകാരനെ പരിചയപ്പെടുത്തുകയാണ് സുപ്രിയ. എഴുത്തുകാരൻ ഡേവിഡ് വാല്ലിയംസിന്റെ പുസ്തകങ്ങളാണ് മകൾക്കായി വാങ്ങിയിരിക്കുന്നത്. മകൾ ഈ പുസ്തകങ്ങൾ വായിച്ചെന്നും  അവ ഇഷ്ടമായെന്നും അവർ പുസ്കകങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. താനിതുവരെ ഈ പുസ്തകങ്ങൾ വായിച്ചില്ലെന്നും തീർച്ചയായും വായിക്കുമെന്നും ആരെങ്കിലും അവ വായിച്ചിട്ടുണ്ടെങ്കിൽ അഭിപ്രായം തന്നെ അറിയിക്കണെമെന്നും അവർ കുറിച്ചു. 

 

വായന ഇഷ്ടപ്പെടുന്ന നിരവധി കുട്ടികളും മാതാപിതാക്കളും സുപ്രിയയുടെ പോസ്റ്റിന് കമന്റുകളും ലൈക്കുകളുമായെത്തി. ആലി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ എന്തുചെയ്യുമെന്ന ഒരു കമന്റിന് മകൾ ആവ വീണ്ടും വായിക്കുമെന്നാണ് സുപ്രിയ മറുപടി കുറിച്ചത്. 

 

Content Summary : Supriya Menon Prithviraj share daughter Alankritha's new story books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com