ADVERTISEMENT

ഖത്തര്‍ ലോകക്കപ്പ് മല്‍സരത്തില്‍ അർജന്റീനയുടെ അപ്രതീക്ഷിത  തോൽവിയില്‍ നൊമ്പരപ്പെട്ട നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതില്‍ കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസിന്റെ വിഡിയോ ടീമിന്റെ പ്രധാന എതിരാളികളായ ബ്രസീല്‍ ആരാധകരെ പോലും വിഷമിപ്പിക്കുന്നതായിരുന്നു. എന്നാല്‍ നിബ്രാസിന് ആശ്വാസം പകര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചതോടെ നാട്ടിലും സ്കൂളിലും താരമായി മാറിയിരിക്കുകയാണ് ഈ പതിമൂന്നുകാരന്‍.

 

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ആദ്യ മത്സരത്തിൽ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ ലോകമെമ്പാടുമുള്ള ആരാധകരെ പോലെ നിബ്രാസും നിരാശനായി. തോൽവിയുടെ നൊമ്പരത്തിനൊപ്പം നീലപ്പട തിരിച്ചുവരുമെന്ന പ്രതീക്ഷയും ആരാധകർ പങ്കു വച്ചപ്പോൾ അവരുടെ മുഖമായി മാറുകയായിരുന്നു നിബ്രാസ്. സൗദിയോടുള്ള തോല്‍വിക്ക് പിന്നാലെ കളി കാണാന്‍ കൂടെയുണ്ടായിരുന്നവരാണ് നിബ്രാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിബ്രാസും നിബ്രാസിന്റെ വിഡിയോയും വൈറലായി. തൊട്ടുപിന്നാലെ ബ്രസീല്‍ ആരാധകനാണെങ്കിലും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും നിബ്രാസിന് ആശ്വാസം പകര്‍ന്ന് വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ഇതോടെ നിബ്രാസ് നാട്ടിലെ താരമായി.

 

വിഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി ഫുട്ബോൾ ആരാധകരാണ് നിബ്രാസിനെ കാണാനായി എത്തുന്നത്. തൃക്കരിപ്പൂർ മണിയനോടി കദീജയുടെയും നൗഫലിന്റെയും മകനാണ്  ഉദിനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ നിബ്രാസ്.

 

Content Summary :  Argentina fan Nibras story and ministers social media post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com