മെസിയെ കാണാൻ ഖത്തറിലേക്ക് നിബ്രാസ്; വൈറലായി അർജന്റീനയുടെ ഈ കുട്ടി ആരാധകൻ

argentina-fan-nibras-going-to-qatar-to-meet-messi
SHARE

ഖത്തര്‍ ലോകക്കപ്പ് മല്‍സരത്തില്‍ അർജന്റീനയുടെ അപ്രതീക്ഷിത തോൽവിയില്‍ നൊമ്പരപ്പെട്ട നിബ്രാസിനെ ഓർമയില്ലേ. സമൂഹ മാധ്യമങ്ങളിൽ വൈറലായ അർജന്റീനയുടെ ഈ കുട്ടി ആരാധകൻ നിബ്രാസ് ഇനി ഖത്തറിലേക്ക് പറക്കും. പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയാണ് നിബ്രാസിനെ ഖത്തറിലെത്തിക്കുന്നത്. അർജന്റീന ജയിച്ചതിനൊപ്പം മെസിയെ നേരിട്ട് കാണാൻ അവസരം ഒരുങ്ങിയതിലെ സന്തോഷത്തിലാണ് നിബ്രാസിപ്പോൾ. നാട്ടിലും സ്കൂളിലും താരമായി മാറിയിരിക്കുകയാണ് ഈ പതിമൂന്നുകാരന്‍.

ഖത്തര്‍ ലോകക്കപ്പ് മല്‍സരത്തില്‍ അർജന്റീനയുടെ അപ്രതീക്ഷിത  തോൽവിയില്‍ സങ്കടപ്പെട്ട  നിബ്രാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.. കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ ഈ എട്ടാം ക്ലാസുകാരന് ആശ്വാസം പകര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരുന്നു. വിഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി ഫുട്ബോൾ ആരാധകരാണ് നിബ്രാസിനെ കാണാനായി എത്തുന്നത്. തൃക്കരിപ്പൂർ മണിയനോടി കദീജയുടെയും നൗഫലിന്റെയും മകനാണ്  ഉദിനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ നിബ്രാസ്.

Content Summary : Argentina fan Nibras going to Qatar to meet Messi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS