മുത്തച്ഛനൊപ്പം ‘പാട്ടുപാടി’ രണ്ട് മാസം പ്രായമുള്ള കുരുന്ന്; കൗതുകം ഈ വിഡിയോ

two-month-old-baby-singing-with-his-grandfather-viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

കുട്ടികൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ശബ്ദങ്ങളോട് പ്രതികരിക്കാറുണ്ട്, പ്രേത്യേകിച്ച് പാട്ടുകളോട്. സാധാരണ കുഞ്ഞുങ്ങൾ താരാട്ട് പാട്ടുകളൊക്കെ വളരെ ശ്രദ്ധയോടെ കേട്ടു കിടക്കുന്നത് കാണാം. ചിലരാകട്ടെ അതിനൊപ്പം ശബ്ദമുണ്ടാക്കുന്നതും പതിവാണ്. അത്തരത്തിൽ ഒരു രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കുരുന്നിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കുഞ്ഞ് മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഒരു വാക്കു പോലും ഉച്ചരിക്കാൻ പ്രായമാകാത്ത കുരുന്ന് പാട്ടു പാടാൻ ശ്രമിക്കുന്ന കൗതുകകരമായ ഈ വിഡിയോ  സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോള്‍.

മുത്തച്ഛൻ കുഞ്ഞിനെ കൈകളിൽ വച്ച് പാട്ടുപാടുന്നത് വിഡിയോയിൽ കാണാം. കുട്ടിയാകട്ടെ മുത്തച്ഛനെ കൗതുകത്തോടെ നോക്കുകയും ആ ശബ്ദങ്ങളെ അനുകരിക്കാൻ ശ്രമിക്കുകയുമാണ്, അദ്ദേഹത്തോടൊപ്പം  അതേ ഈണത്തിലാണ് കക്ഷിയുടെ ‘പാട്ടും’. ആകർഷകമായ ഈ വിഡിയോയ്ക്ക് നിരവധിയാണ് കാഴ്ചക്കാർ. ‘രണ്ട് മാസം പ്രായമുള്ള കുട്ടി മുത്തച്ഛനോടൊപ്പം ഒരു ഡ്യുയറ്റ് പാടുന്നു’ എന്ന അടിക്കുറിപ്പോടെ  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച  ഈ കുട്ടിപ്പാട്ടുകാരന്റെ വിഡിയോയ്ക്ക്  നിറയെ കമന്റുകളും ലൈക്കുകളുമാണ്. 

‘എത്ര മനോഹരവും മാന്ത്രികവുമാണ്. മുത്തച്ഛനാണ് ഏറ്റവും മികച്ചത്’. ‘മുത്തച്ഛന് മനോഹരമായ ശബ്ദമുണ്ട്, കുഞ്ഞ് അദ്ദേഹത്തോടൊപ്പം പാടാൻ ശ്രമിക്കുന്നത് എത്ര വിലപ്പെട്ടതാണ്. ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഓർമ്മയാണ്’  എന്നൊക്കെയാണ് ഈ വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. 

Content Summary : Two month old baby boy singing with his grandfather - Viral Video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS