‘എന്റെ വീട്ടില്‍ ദീര്‍ഘനാളായി ഈ പനി പിടിച്ചിരിക്കുന്നൊരാളുണ്ട്’; അമൃത സുരേഷ്

amritha-suresh-on-daughter-avanthikas-football-interest
SHARE

മകള്‍ പാപ്പു എന്ന അവന്തികയുടെ പുത്തന്‍ വിഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. മകളൊരു ഫുട്‌ബോള്‍ പ്രേമിയാണെന്നാണ് ഗായിക പറയുന്നത്. 'എല്ലാവര്‍ക്കും അറിയുന്നതു പോലെ ലോകം മുഴുവന്‍ ഫുട്‌ബോള്‍ പനി പിടിച്ചിരിക്കുകയാണ്. എന്നാല്‍ എന്റെ വീട്ടില്‍ ദീര്‍ഘനാളായി ഈ പനി പിടിച്ചിരിക്കുന്നൊരാളുണ്ട്..എന്റെ പാപ്പു..' എന്ന് പറഞ്ഞാണ് അമൃത അവന്തികയുമൊത്തുള്ള വിഡിയോ പങ്കുവെച്ചത്. മകളുമൊത്ത് പന്ത് തട്ടുന്നതും കാണാം. അതേസമയം തനിക്ക് ഫുട്‌ബോളിനെ കുറിച്ച് വലിയ കാര്യമായിട്ടൊന്നുമറിയില്ലെങ്കിലും കളി കാണാന്‍ ഭയങ്കര ഇഷ്ടമാണെന്ന് അമൃത പറയുന്നു. 

'പാപ്പു വലിയൊരു ഫുട്‌ബോള്‍ പ്രേമിയാണ്, പഠിക്കാന്‍ നേരത്ത്, ട്രാവല്‍ ചെയ്യുന്ന സമയത്തും ഭക്ഷണം കഴിക്കുമ്പോഴെല്ലാം കാലിനടിയില്‍ ഫുട്‌ബോളുണ്ടാകും. വീട്ടില്‍ അമ്മ അടിയാണ് ഫുട്‌ബോള്‍ മാറ്റിവെക്കാന്‍ പറഞ്ഞ്. അതുകൊണ്ട് എനിക്ക് ഫുട്‌ബോള്‍ ഫീവര്‍ എല്ലാ ദിവസവും വീട്ടിലുണ്ട്' എന്നും താരം വിഡിയോയില്‍ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള അമൃത തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. മകള്‍ പാപ്പുവിനും ആരാധകരേറെയാണ്. അടുത്തിടെയാണ് 

Content Summary : Amritha Suresh on daughter Avanthika's football interest

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS