ADVERTISEMENT

കണ്മണിക്കുട്ടിയുടേയും കുട്ടാപ്പിയുടെയും ഒരു തകർപ്പൻ നൃത്തവിഡിയോയുമായി എത്തിയിരിക്കുകയാണ് റിമി ടോമി. വിജയ്​യുടെ പുതിയ സിനിമയായ വാരിസിലെ രഞ്ചിതമേ എന്ന ഗാനത്തിനാണ് ഈ കുട്ടിത്താരങ്ങൾ ചുവടുവയ്ക്കുന്നത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കണ്മണിയെന്നു വിളിക്കുന്ന കിയാര സോഷ്യൽ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. സിനിമയിലും കണ്മണി കഴിവ് തെളിയിച്ചു കഴിഞ്ഞു.

 

റീനവും ഈ ഡാൻസ് വിഡിയോ പങ്കുവച്ചിട്ടുണ്ട്. പതിവു പോലെ കുട്ടാപ്പിയുടേയും കണ്മണിയുടേയും ഈ ക്യൂട്ട് വിഡിയോയ്ക്ക് ഇഷ്ടവുമായെത്തിയവർ ഏറെയാണ്. ഈ കുട്ടിത്താരങ്ങൾ ഇടയ്ക്കിടെ ക്യൂട്ട് വിഡിയോകളുമായി സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. കണ്മണിയുടെയും അമ്മയുടെയും വിശേഷങ്ങളുമായി ഒരു യുട്യൂബ് ചാനലുമുണ്ട്. 

 

Content Summary : Rimi Tomy share dance video of Kanmani and Kuttappi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com