ADVERTISEMENT

ഇളയ മകള്‍ക്കൊപ്പമുള്ള ട്രെയിന്‍ യാത്രയുടെ വിഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി. ട്രാവല്‍ ഡയറീസ് എന്ന ഹാഷ്ടാഗോടു കൂടിയാണ് നടി വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മകള്‍ ഐശ്വര്യ ട്രെയിന്‍ യാത്ര ആസ്വദിക്കുന്നത് കാണാം. മകള്‍ ക്യൂട്ടാണെന്നാണ് വിഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്. 'നാട്ടിലെത്തിയോ' എന്നൊരാളുടെ കമന്റിന് എത്തിയെന്നും താരം മറുപടി നല്‍കിയിട്ടുണ്ട്. അമ്മയും മകളും സമൂഹമാധ്യമത്തില്‍ നിറയെ ഇഷ്ടം നേടുകയാണ്. 

 

2018 ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടേയും എന്‍ജിനീയറായ അരുണിന്റേയും വിവാഹം. 2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 

 

2017 ലായിരുന്നു ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. അര്‍ജുന്‍, മീനാക്ഷി എന്ന രണ്ടു മക്കളും ഈ ബന്ധത്തിലുണ്ട്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. അഭിനയത്തില്‍ നിന്നിപ്പോള്‍ മാറി നില്‍ക്കുകയാണെങ്കിലും നൃത്തത്തില്‍ സജീവമാണ് താരം. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് ദിവ്യ ഉണ്ണി.

 

Content Summary : Divya Unni share video with daughter Aishwarya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com