ADVERTISEMENT

വീട്ടുമുറ്റത്തെ തന്റെ പ്രീയപ്പെട്ട പപ്പായ മരം മുറിച്ചതിനെ തുടർന്ന് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്തെ സംസ്കൃത അധ്യാപകരായ  ഉണ്ണികൃഷ്ണൻ- വിജയ ദമ്പതികളുടെ മകനായ ദീക്ഷിതാണ് വീഡിയോയിൽ ഉള്ളത്. വായു തരുന്ന മരം മുറിച്ചത് എന്തിനാണെന്ന് ചോദിച്ചായിരുന്നു കുട്ടിയുടെ കരച്ചിൽ.

 

പിഞ്ചു പപ്പായ മരത്തിനോട് അമ്മ എന്തിനിതു ചെയ്ത്. വളരെ ക്രൂരമായിപോയി. നമുക്കൊക്കെ വായു തരുന്ന മരമായിരുന്നല്ലോ. കരഞ്ഞുകൊണ്ട് തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ  ദീക്ഷിത് അമ്മയോട് പറഞ്ഞ വാക്കുകളാണ്.  വീട്ടുമുറ്റത്തെ  പപ്പായ മരം മുറിച്ചിട്ടിരികുന്നതാണ് സ്കൂൾ വിട്ടുവന്ന കുഞ്ഞു ദീക്ഷിത് കണ്ടത്.

 

കരയുന്നതിനിടയിൽ ദീക്ഷിത് സംസ്കൃതത്തിൽ സംസാരിക്കാറുണ്ട്. സംസ്കൃത അധ്യാപകരായ അച്ഛനും അമ്മയും വീട്ടിൽ സംസ്കൃതത്തിലാണ് സംസാരിക്കാറ്. അവസാനം പുതിയ 10 പപ്പായ മരങ്ങൾ വാങ്ങി തരാം എന്ന് പറഞ്ഞതോടെയാണ് ദീക്ഷിത് കരച്ചിൽ നിറുത്തിയത്. വീഡിയോ കണ്ട് നിരവധി ആളുകളാണ് പപ്പായ മരം വാഗ്ദാനം ചെയ്ത് ഇപ്പോൾ ഇവരെ വിളിക്കുന്നത്

Content Summary : Viral video of kid crying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com