എൻ പയ്യനുക്ക് പിറന്നാൾ സാർ... തെരുവിൽ ആഘോഷിച്ച പിറന്നാൾ സുദിനം: കണ്ണുനിറയ്ക്കും കാഴ്ച

heart-touching-birthday-celebration-in-footpath
SHARE

ഹൃദയംതൊടുന്ന ചില കാഴ്ചകളുണ്ട്. ഒരൊറ്റ തവണ കണ്ടാൽ തന്നെ നമ്മുടെ ഹൃദയത്തിൽ അതങ്ങനെ കൊളുത്തി നിൽക്കും. ഇവിടെയിതാ എന്നും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന നിഷ്ക്കളങ്കമായ ഒരു കാഴ്ച പുറംലോകത്തിനു മുന്നിലെത്തിക്കുകയാണ് മനോരമ ന്യൂസ് സംഘം. വഴിയരികില്‍ നിന്നാണ് സ്നേഹം ചാലിച്ച ആ കാഴ്ച മനോരം ന്യൂസ് സംഘം പകർത്തിയത്.

പാളയം ബസ് സ്റ്റാൻഡിലാണ് ആ മനോഹര നിമിഷങ്ങൾ പിറവിയെടുത്തത്. മൂന്നുവയസുള്ള മകന്റെ പിറന്നാളിന് തന്റെ മുന്നിലൂടെ നടന്നു പോകുന്നവർക്കെല്ലാം മധുരം നൽകുകയാണ് ഒരമ്മ. മാനാഞ്ചിറ സ്ക്വയറിനു സമീപം ഒരു കുഞ്ഞു മരത്തണലിൽ അമ്മയും മക്കളും .തന്റെ മുന്നിലൂടെ നടന്നു പോകുന്നവർക്കെല്ലാം കൈയിൽ കരുതിയ കുഞ്ഞു കവറിൽ നിന്ന് മിഠായി നൽകുന്നു ചിലർ വാങ്ങി എന്താണ് കാര്യമെന്ന് ചോദിക്കുന്നു ചിലരാകട്ടെ ഇതൊന്നും കാണാതെ നടന്നു പോകുന്നു. ഇന്നിവർ ഒന്നും കഴിച്ചിട്ടില്ല പക്ഷെ മകന്റെ പിറന്നാൾ ആഘോഷിക്കണമെന്നു മാത്രം. ഈ മിഠായികൾ വാങ്ങിയതും നല്ല മനസുകൾ നൽകിയ പണം കൊണ്ടാണ്. ചിലർ ഈ മൂന്ന് വയസുകാരന് സമ്മാനം നൽകാനുള്ള നല്ല മനസും കാണിച്ചു.

എന്റെ മകൻ നിഖിൽ പ്രസാദിന്റെ പിറന്നാളാണ്. ഞങ്ങൾക്ക് വീടൊന്നും ഇല്ല. വീട്ടിൽ ആഘോഷിക്കാനുള്ള സാഹചര്യമില്ല. എല്ലാവർക്കും മധുരം കൊടുക്കണമെന്ന് ആഗ്രഹിച്ചു. അതാണ് എല്ലാവർക്കും മിഠായി വാങ്ങി നൽകിയത്.’– ആ അമ്മയുടെ വാക്കുകൾ. മനുഷ്യൻ അവനിലേക്ക് തന്നെ ചുരുങ്ങുന്ന ഈ കാലത്താണ് മറ്റുള്ളവർക്കും പകുത്തു നൽകുന്ന സന്തോഷത്തിന്റെ കഥ പുറം ലോകത്തെത്തുന്നത്. തങ്ങളുടെ അവസ്ഥയോർത്ത് പരിതപിക്കുകയല്ല, മറിച്ച് ആ നിമിഷം നൽകുന്ന സന്തോഷത്തിൽ ജീവിക്കുകയാണ് ആ അമ്മയും മകനും. മനോരമ ന്യൂസിലെ റിപ്പോർട്ടർ നിഖില ബാലനും ക്യാമറമാൻ വി വി ജയരാജുമാണ് ഹൃദയം നിറയ്ക്കുന്ന വാർത്ത പുറം ലോകത്തെത്തിച്ചത്.

Content Summary : Heart touching birthday celebration in footpath

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS