ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിച്ച് 10 വയസ്സുകാരന്‍; ആരാണ് തെറ്റുകാർ

ten-year-old-boy-driving-toyota-fortuner
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

പത്ത് വയസുകാരന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വളരെ സാധാരണമാണ്. ചുറ്റുമുള്ള ആളുകളുടെ സുരക്ഷയും ജീവനും അപകടത്തിലാക്കി കൊണ്ട് ചെറിയ കുട്ടികള്‍ക്ക് വണ്ടി കൈമാറുന്ന മാതാപിതാക്കളുണ്ട് ഇവിടെ. ക്രിമിനല്‍ കുറ്റമാണിത്. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരെക്കാള്‍ മികച്ചവരാണെന്നും മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും സ്ഥാപിക്കാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കള്‍.

ഇത്തരത്തിലൊരു വിഡിയോ ക്ലിപ്പ് നിഖില്‍ റാണ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷാ റേറ്റിംഗുള്ള കാറുകള്‍ വാങ്ങുന്നതിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാക്കി കൊടുക്കുന്ന വിഡിയോ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നയാളാണ് നിഖില്‍. 

ഇത്തവണ, ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഒരു കൊച്ചുകുട്ടിയെ കാണിക്കുന്ന വിഡിയോയാണ് ഇദ്ദേഹം പങ്കുവെച്ചത്. നിലവിലെ എസ്‌യുവികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഫോര്‍ച്യൂണര്‍. എന്നാല്‍ ഇവിടെ അതല്ല ചൂണ്ടിക്കാണിക്കുന്നത്. നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് റോഡിലൂടെ വാഹനമോടിക്കാന്‍ അനുവാദമില്ല.

പതിനെട്ട് വയസ് നിശ്ചയിക്കാനുള്ള പ്രധാന കാരണം, പതിനെട്ടു വയസ്സുള്ള ഒരാള്‍ക്ക് ശാരീരകമായി വണ്ടി ഓടിക്കാന്‍ പഠിക്കാനും അതു നിയന്ത്രിക്കാനുമുള്ള കഴിവുണ്ടാകും. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചും അതിലെ തെറ്റും ശരിയും തിരിച്ചറിയാനും മതിയായ മാനസിക അവബോധവും അവന്‍/അവള്‍ വികസിപ്പിക്കുന്നു. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കുട്ടികള്‍ അപകടങ്ങള്‍ ഉണ്ടാക്കുകയും അതുവഴി മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ തന്നെയാണ് ഉത്തരവാദികള്‍. കുട്ടികളെ വാഹനമോടിക്കുന്നതില്‍ നിന്നു വിലക്കുകയും അവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുകയും വേണം. 18 വയസ്സിന് താഴെയുള്ളവര്‍ ഇത്തരം പ്രവൃത്തികള്‍ക്ക് ശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് അവരെ തടയേണ്ടത് മാതാപിതാക്കളുടെ പൂര്‍ണ ഉത്തരവാദിത്തമാണ്. റോഡില്‍ ഒരു കൊച്ചുകുട്ടി കാര്‍ ഓടിക്കുന്നത് നിങ്ങള്‍ കണ്ടാല്‍, അധികാരികളെ അറിയിക്കണം. കാരണം അവര്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്.

Content Summary : Ten year old boy driving toyota fortuner

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS