വളർത്തുമൃഗങ്ങളെ വളരെ കരുതലോടെയും സ്നേഹത്തോടെയും പരിപാലിക്കുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് വീട്ടില കുഞ്ഞുങ്ങൾ. കുട്ടികളും വളർത്തു മൃഗങ്ങളും തമ്മിൽ ഒരു പ്രത്യേക സ്നഹം ഉണ്ടാകുക സാധാരണയാണ്. അത്തരത്തിൽ ഒരു ബാലനും ആട്ടിൻ കുട്ടിയും തമ്മിലുള്ള മനോഹരമായൊരു വിഡിയോയാണിത്. തണുത്തുറഞ്ഞ കാലാവസ്ഥയിൽ തന്റെ ആട്ടിൻ ആശ്വസിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് ഈ വൈറൽ വിഡിയോയിൽ.
കൊടും തണുപ്പിൽ തീ കായുകയാണ് ഈ ബാലനും ആട്ടിൽ കുട്ടിയും. കുട്ടിയുടെ മടിയിലാണ് ആട്ടിൻ കുട്ടിയുടെ കിടപ്പ്. ബാലൻ തന്റെ കുഞ്ഞ് കൈകൾ കൊണ്ട് കനലിൽ നിന്ന് ചൂട് പകർന്ന് തന്റെ കൂട്ടുകാരന്റെ തണുപ്പക്കറ്റുകയാണ്. ആട്ടിൻ കുട്ടിയാകട്ടെ ആ ചൂട് ആസ്വദിച്ചങ്ങനെ കിടക്കുകയാണ്. വളർത്തുമൃഗത്തോടുള്ള ബാലന്റെ കരുതലിന് ഇഷ്ടവുമായെത്തിയത് നിരവധിപ്പേരാണ്. എവിടെ നിന്നുള്ള വിഡിയോയാണിതെന്ന് വ്യക്തമല്ല. ഈ കുരുന്നിന് അഭിനന്ദനങ്ങളറിയിച്ച് നിറയെ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.
Content Summary : Toddler comforts goat in the freezing weather