ADVERTISEMENT

വിമാനത്തിലെ യാത്രക്കാരെ അഭിവാദ്യം ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ട്വിറ്ററില്‍ പങ്കുവെച്ച പിഞ്ചുകുഞ്ഞിന്റെ ഈ മനോഹരമായ വിഡിയോ ഇതിനോടകം 3 ദശലക്ഷത്തിലധികം പേരു കണ്ട് കഴിഞ്ഞു. കൊച്ചുകുട്ടി വിമാന യാത്രക്കാരുടെ അടുത്തേക്ക് ചെന്ന് കൈ കൊടുക്കുന്നത് കാണാം.

 

വിഡിയോയില്‍, ഒരു ചെറിയ കുട്ടി സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരുടെ അടുത്തേക്ക് ചെന്ന് അവര്‍ക്ക് കൈ നല്‍കുകയാണ്. യാത്രക്കാരും വളരെ ആവശേത്തോടെ തിരിച്ച് കുഞ്ഞിനെ അഭിവാദ്യം ചെയ്യുന്നുണ്ട്. യാത്രക്കാര്‍ ആകാംക്ഷയോടെ കുഞ്ഞിനെ കാത്തിരിക്കുന്നതും വിഡിയോയില്‍ കാണാം. ഉറങ്ങുന്ന ഒരാളുടെ നേരെ കൈ നീട്ടുന്നുന്നുണ്ട്. എന്നാല്‍ മറ്റ് യാത്രക്കാരുടെ അടുത്തേക്ക് അവന്റെ അമ്മ അവനെ പറഞ്ഞു വിടുകയാണ്.

 

നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്. കുഞ്ഞിന്റെ അഭിവാദ്യം കിട്ടിയ യാത്രക്കാരെല്ലാം സന്തോഷവാന്മാരാണെന്ന് അവര്‍ കുറിക്കുന്നു. ഒരു ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു. 'കുട്ടികള്‍ക്ക് ആളുകളെ ഭയമില്ല, ന്യായവിധി ഇല്ല, അവര്‍ക്ക് ഭക്ഷണം കഴിക്കുകയും കളിക്കുകയും മാത്രം മതി'. എന്നാല്‍ ക്യൂട്ട് എന്നതിന് പകരം  കോവിഡ് എന്നതാണ് തന്റെ മനസിലേക്ക് വരുന്നതെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. കുട്ടി ഇങ്ങനെ ചെയ്യുമ്പോള്‍ കോവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.

 

Content Summary : Toddler greeting flight passengers - Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com