പാർവതി കൃഷ്ണയും മകൻ അച്ചുക്കുട്ടനും സോഷ്യൽ മീഡിയയുടെ ഇഷ്ട താരങ്ങളാകളാണ്. അച്ചുവിന്റെ നിരവധി വിഡിയോകളണ് പാർവതി തന്റെ സമൂഹമാധ്യമപേജിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ അച്ചുവിന്റെ ഒരു സൂപ്പർക്യൂട്ട് വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ അച്ചു നിർത്താതെ ചിരിയാണ്. ആ ചിരിയുടെ കാരണമാണ് രസകരം. അമ്മയുടെ മൂക്കിലെ മുക്കുത്തിയാണ് അച്ചുവിനെ കുടുകുടെ ചിരിപ്പിക്കുന്നത്. മൂക്കുത്തീ....മൂക്കുത്തീ.... എന്നു കൊഞ്ചിലോടെ പറഞ്ഞ് ചിരിയോട് ചിരിയാണ് കക്ഷി. അച്ചുവിന്റെ നിഷ്ക്കളങ്കമായ ചിരിയ്ക്ക് കമന്റുമായി നിറയെ ആരാധകരുമെത്തി.
‘ഈ മൂക്കുത്തിയിൽ ഇത്രയും കോമഡി ഉണ്ടായിരുന്നോ?’ എന്നു ചോദിച്ചുകൊണ്ടാണ് പാർവതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2020 ഡിസംബർ 7 നാണ് പാർവതി കൃഷ്ണയ്ക്കും സംഗീതസംവിധായകൻ ബാലഗോപാലിനും ആൺകുഞ്ഞ് പിറന്നത്.കുഞ്ഞിക്കൈ ചേർത്തു പിടിച്ചുള്ള ചിത്രം പങ്കുവച്ചാണ് താൻ അമ്മയായി എന്ന ശുഭവാർത്ത പാർവതി പങ്കുവച്ചത്.
Content Summary : actress-parvathy-r-krishna-share-video-with-son