വളര്‍ത്തുനായയ്ക്കൊപ്പം ബേസ്‌ബോള്‍ കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വിഡിയോ പങ്കുവെച്ച് ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്ര. പ്രധാനപ്പെട്ടൊരു സന്ദേശം പങ്കുവെക്കുകയാണ് അദ്ദേഹം ഈ വിഡിയോയ്‌ക്കൊപ്പം. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒന്നോ രണ്ടോ ആളുകള്‍ ഉണ്ടാകുന്നതുവരെ എല്ലായ്‌പ്പോഴും ഒരു വലിയ ചങ്ങാതി വലയം ആവശ്യമില്ല. ഒരു നായയുടെയും കൊച്ചുകുട്ടിയുടെയും വിഡിയോയിലൂടെ ദിപാന്‍ഷു നല്‍കിയ സന്ദേശം ഇങ്ങനെയായിരുന്നു.
വfഡിയോയില്‍, ഒരു ആണ്‍കുട്ടി ഒരു വടിയുടെ മുകളില്‍ പന്ത് വെക്കുന്നതും ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിക്കുന്നതും കാണാം. അവന്റെ വളര്‍ത്തു നായ അത് കാണുകയും പന്തിന്റെ പിന്നാലെ ഓടുകയും അത് എടുത്ത് ആണ്‍കുട്ടിയുടെ അടുത്തേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. ഇവരുടെ സൗഹൃദം തികച്ചും ഹൃദ്യമാണ്. 'ജീവിതം ആസ്വദിക്കാന്‍ നമുക്ക് വലിയ ഗാങ് ആവശ്യമില്ല, 1-2 യഥാര്‍ത്ഥ സുഹൃത്തുക്കള്‍ മതി' എന്നാണ് ദിപാന്‍ഷു കബ്ര വിഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്.
Content Summary : Video of ittle boy playing baseball with pet dog