ഇത്രയും മൂര്‍ച്ചയുള്ള സ്പൂണോ? സ്പൂണ്‍ ഉപയോഗിച്ച് മകന്റെ മുടി മുറിച്ച് അച്ഛൻ- വിഡിയോ

father-cutting-his-sons-hair-using-a-kitchen-spoon
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

കത്രികയോ റേസറോ അല്ലെങ്കില്‍ ഒരു ബ്ലേഡ് പോലും വേണ്ട മുടി മുറിക്കാന്‍ എന്ന തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അടുക്കളയിലെ ഒരു സ്പൂണ്‍ മാത്രം മതി മുടി മുറിക്കാനെന്നാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. 'നൗദിസ്' എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിഡിയോയില്‍ ഒരു അച്ഛന്‍ മകന്റെ മുടി സ്പൂണ്‍ കൊണ്ട് മുറിക്കുന്നത് കാണാം. 

മകനെ ക്യാമറയ്ക്ക് മുന്നില്‍ ഇരുത്തി മുടി വെട്ടുകയാണ് വിഡിയോയിൽ. സ്പൂണിന്റെ അഗ്രഭാഗം ഉപയോഗിച്ചാണ് ഇദ്ദേഹം മകന്റെ മുടി വെട്ടുന്നത്. ഇത് യാഥാര്‍ഥ്യമാണോയെന്ന് നമുക്ക്  ഒരു നിമിഷം തോന്നിയേക്കാം. എന്നാല്‍ അദ്ദേഹം മുടിവെട്ടുന്ന ദൃശ്യങ്ങൾ മുഴുവന്‍ ടൈം-ലാപ്‌സ് വിഡിയോയില്‍ പകര്‍ത്തി. 

ഇദ്ദേഹം അത് എങ്ങനെ ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചോദ്യം. സ്പൂണിന് മൂര്‍ച്ചയുണ്ടോ അതോ തങ്ങള്‍ക്ക് പിടികിട്ടാത്ത എന്തെങ്കിലും തന്ത്രമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. മിക്കവര്‍ക്കും ഇത് വളരെ രസകരമായ ഒരു കാര്യമായി തോന്നി. ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു ''സ്പൂണിന്റെ അറ്റം മൂര്‍ച്ചയുള്ളതാണ്'.മറ്റൊരു ട്വീറ്റ് ഇങ്ങനെ, ''എനിക്ക് മനസ്സിലാകുന്നില്ല. സ്പൂണിന് മൂര്‍ച്ചയുള്ള അരികുകളുണ്ടോ?'

Content Summary : Father cutting his son's hair using a kitchen spoon! 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS