ഒരു വിദ്യാർഥിക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ; ഒരേയൊരു അധ്യാപകനും

primary-school-runs-for-a-single-child-in-maharashtra-village
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഒരു വിദ്യാർഥിക്ക് വേണ്ടി മാത്രം ട്യൂഷനുകള്‍ എടുക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വിദ്യാർഥിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മുടെ രാജ്യത്ത് അത്തരത്തിലൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാഷിം ജില്ലയിലെ ഗണേഷ്പൂര്‍ ഗ്രാമത്തിലെ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലാണ് ഒരു വിദ്യാർഥി മാത്രം പഠിക്കുന്നത്. 

വെറും 150 ഓളം ജനസംഖ്യയുള്ള വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമാണ് ഗണേഷ്പൂര്‍. ആ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളില്‍ 3-ാം ക്ലാസില്‍ ഒരു വിദ്യാർഥി മാത്രമേയുള്ളു. വാഷിം ജില്ലയില്‍ നിന്നും 22 കി.മി അകലെയുള്ള സ്‌കൂളില്‍  1 മുതല്‍ 4 വരെയുള്ള ക്ലാസുകള്‍ നടത്താന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ ആ പ്രായത്തിലുള്ളത് ഈ കുട്ടി മാത്രമാണ്. എന്നാല്‍ ഒരു വിദ്യാർഥി മാത്രമേയുള്ളൂ എന്ന കാരണത്താല്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഈ കുട്ടിയുടെ വിദ്യാഭ്യാസത്തെ തടയാന്‍ ഇതൊരു കാരണമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

സ്‌കൂളിലെ ഏക അധ്യാപകനാണ് കിഷോര്‍ മങ്കര്‍, എല്ലാ ദിവസവും 12 കിലോമീറ്ററിലധികം സഞ്ചരിച്ച് സ്‌കൂളിലെത്തുകയും തന്റെ ഏക വിദ്യാർഥിയായ കാര്‍ത്തിക് ഷെഗോക്കറെ പഠിപ്പിക്കുകയും ചെയ്യുന്നു. രാവിലെ അസംബ്ലിയില്‍ ദേശീയ ഗാനം ആലപിച്ചാണ് അവരുടെ ദിവസം ആരംഭിക്കുന്നത്, തുടര്‍ന്ന് കാര്‍ത്തിക്കിനെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്യുന്നു. 

''കഴിഞ്ഞ 2 വര്‍ഷമായി ഒരു വിദ്യാർഥി മാത്രമാണ് സ്‌കൂളില്‍ ചേര്‍ന്നത്. സ്‌കൂളിലെ ഏക അധ്യാപകന്‍ ഞാനാണ്,' മിസ്റ്റര്‍ മങ്കര്‍ പറഞ്ഞു. 'ഞാന്‍ അവനെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നു. ഉച്ചഭക്ഷണം ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും വിദ്യാർഥിക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Summary : Father cutting his son's hair using a kitchen spoon! 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS