ADVERTISEMENT

വിവാഹദിനത്തില്‍ വാങ്ങുന്ന വിലകൂടിയ ലെഹംഗ പിന്നീട് ഉപയോഗിക്കാതെ പലരും അതു നോക്കി നിരാശപ്പെടാറുണ്ട്. എന്നാലിതാ ഇവിടെ ഒരു വധുവിന്റെ വിവാഹ ലെഹങ്ക ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുകയാണ്. വധുവിന്റെ മരുമക്കള്‍ ലെഹങ്ക അവരുടെ ടെന്റാക്കി ഉപയോഗിക്കുകയായിരുന്നു. 

 

ശിവാംഗി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടു. ശിവാംഗിയുടെ മരുമക്കള്‍ അവളുടെ ലെഹങ്കയുടെ സ്‌കര്‍ട്ട് ഒരു ടെന്റാക്കി അതിനടിയില്‍ കളിക്കുന്നത് കാണാം വിഡിയോയില്‍.  കുട്ടികള്‍ക്ക്  ടെന്റൊരുക്കാൻ നിങ്ങളുടെ ബ്രൈഡല്‍ ലെഹങ്ക ധാരാളമാണെന്ന് വിഡിയോയില്‍ പറയുന്നു.

 

ശിവാംഗിയുടെ മരുമക്കള്‍ ലെഹംഗ ഏറ്റവും നന്നായി ഉപയോഗിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയും അഭിപ്രായപ്പെടുന്നത്. ''ഒരു ബ്രൈഡല്‍ ലെഹംഗയുടെ ഏറ്റവും മികച്ച ഉപയോഗം,'' ഒരു ഉപയോക്താവ് കുറിച്ചു. 'വളരെ ക്യൂട്ടായ വിഡിയോ' മറ്റൊരാളുടെ കമന്റിങ്ങനെയായിരുന്നു.

 

Content Summary : Martina Charles the youngest Violinist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com