ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും 8 ഗ്രേഡുകള്‍ പൂർത്തിയാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റ്

martina-charles-the-youngest-violinist
മാർട്ടീന ചാൾസ്
SHARE

ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വിയലിനിൽ 8 ഗ്രേഡുകളും പൂർത്തിയാക്കിയ ശേഷം രണ്ടു ഡിപ്ലോമയും ഡിസ്റ്റിംക്ഷൻ മാർക്കോടെ പാസ്സായ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റ് ആണ് മാർട്ടിന. തൃശൂർ ദേവമാതാ പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 13 വയസ്സുകാരി മാർട്ടീന ചാൾസ് വയലിനിൽ സ്വന്തമാക്കിയിരിക്കുന്നത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. 

ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വിയലിനിൽ 8 ഗ്രേഡുകളും പൂർത്തിയാക്കിയ ശേഷം രണ്ടു ഡിപ്ലോമയും ഡിസ്റ്റിംക്ഷൻ മാർക്കോടെ പാസ്സായ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റ് ആണ് മാർട്ടിന.8 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ ഓർക്കസ്ട്ര ആയ സൗത്ത് ഏഷ്യൻ സിംഫണിയിലെ പ്രായം കുറഞ്ഞ വയലിനിസ്റ്റ് ആയ മാർട്ടീന 2022 ലെ ഓൾ ഇന്ത്യ കോൺബ്രിയോ വയലിൻ കോംപെറ്റീഷൻ വിജയിയും ആണ്. 

മാർട്ടീനയുടെ വയലിനിലെ പ്രതിഭ നിരവധി വേദികളിൽ അനേകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. തോമസ് ചക്കാലമറ്റം അച്ചന്റെ കീഴിൽ ചേതന മ്യൂസിക് അക്കാഡമിയിൽ വയലിൻ പഠനം തുടരുന്ന മാർട്ടീനയുടെ ഇപ്പോഴത്തെ ഗുരു കരോൾ ആണ്.

Content Summary : Martina Charles the youngest Violinist

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS