സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയുടെ ഒരു സൂപ്പർ ക്യൂട്ട് വിഡിയോയാണ് വൈറലാകുന്നത്. ഒരു ഗ്ലാസ് പാലുമായി രുദ്രൻ അച്ഛന്റെ ഫോട്ടോയ്ക്ക് അരികിലിരുന്ന് വർത്തമാനം പറയുകയാണ് വിഡിയോയിൽ. അമ്മ തനിക്ക് തന്ന പാലിൽ ഒരു പങ്ക് അച്ഛനെ കൊണ്ട് കുടിപ്പിക്കാനുള്ള ശ്രമത്തിലാണ് കക്ഷി. അച്ഛൻ പാല് കുടിച്ചാൽ രുദ്രപ്പൻ ഹാപ്പിയാകുമെന്ന് കൊഞ്ചലോടെ പറയുകയാണ് ഈ കുരുന്ന്. ‘‘ചുമ്മാ ചിരിച്ചോണ്ട് നിക്കാതെ പാല് കുടിക്കെന്റെ അച്ഛാ’’ എന്ന കുറിപ്പോടെയാണ് സമന്യു രുദ്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘‘അച്ഛൻ ചിരിക്കാതെ പാല് കുടിക്ക്’’ എന്ന് നിർബന്ധിക്കുകയാണ് രുദ്രപ്പൻ.
രുദ്രപ്പനോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ. സമന്യു രുദ്രയ്ക്ക് സമൂഹമാധ്യമത്തിൽ നിറയെ ആരാധകരുണ്ട്. അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുട്ടിത്താരം സുപരിചിതനാണ്. മകൻ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്ണ്ട്. 2020 ഓഗസ്റ്റ് 17നാണ് സമന്യു രുദ്ര ജനിച്ചത്.
Content Summary : Kailas Menon share cute video of son Samanyu Rudra