ഒമ്പതാം മാസത്തിലേ വർക്കൗട്ട് തുടങ്ങി നീൽ; ചിത്രങ്ങൾ പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

kajal-agarwal-share-workout-photos-of-son
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മകൻ നീൽ കിച്‌ലുവിനെ ‘വര്‍ക്കൗട്ട്’ ചിത്രങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാൾ. ഒമ്പതു മാസം പ്രായമുളള മകന്‍ നീലിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് കാജല്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘അവന്‍ എന്തിനാണ് പരിശീലനം നടത്തുന്നതെന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു’ എന്നാണ് വിഡിയോയ്​​ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. 2022 ഏപ്രില്‍ മാസത്തിലായിരുന്നു കാജലിനും ഗൗതം കിച്ച്‌ലുവിനും ആദ്യത്തെ കൺമണിയായി മകന്‍ ജനിച്ചത്. ഈ ക്യൂട്ട് ‘വര്‍ക്കൗട്ട്’ വിഡിയോയ്ക്ക് നിരവധിയാണ് ആരാധകർ.

ഏപ്രിൽ 19നായിരുന്നു നീല്‍ ജനിച്ചത്. കാജൽ മകന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ‘നീൽ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും.’ എന്ന കുറിച്ചുകൊണ്ടാണ് മകനൊപ്പമുള്ള ആദ്യം ചിത്രം താരം പങ്കുവച്ചത്.  മാതൃദിനത്തിലും മകനൊപ്പമുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നു. നിഷ്കളങ്കമായ സ്നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണെന്നും ഹൃദയത്തിന് പുറത്തെത്തിയ ഹൃദയത്തിന്റെ ഭാഗമാണ് കുഞ്ഞോമനയെന്നും കാജൽ സമൂഹമാധ്യമത്തിൽ കുറിച്ചു. 

Content Summary : Kajal Agarwal share workout photos of her son

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS