തന്റെ കുട്ടി ഹൾക്കിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഹൾക്ക് മാസ്ക്ക് അണിഞ്ഞ ഇസഹാക്കിനൊപ്പമുള്ള തന്റെ ചിത്രങ്ങളാണ് കുഞ്ചാക്കോ പോസ്റ്റ് ചെയ്തത്. ‘ഹൾക്കിങ് എറൗണ്ട്’ എന്നാണ് ഈ കുട്ടിത്താരത്തിനൊപ്പമിള്ള ക്യൂട്ട് ചിത്രങ്ങൾക്ക് ചാക്കോച്ചൻ കുറിച്ചത്. അപ്പന്റേയും മകന്റേയും ഈ കുസൃതി ചിത്രങ്ങൾക്ക് നിറയെ സ്നേഹവുമായി സിനിമാ രംഗത്തു നിന്നുൾപ്പെടെയുള്ളവരെത്തി.
കുഞ്ചാക്കോ ബോബന്റെ നാല്പത്തിയാറാം പിറന്നാൾ ദിനത്തിലും ഇസ്സുവും ഇസ്സുവിന്റെ പ്രിയപ്പെട്ട ഹൾക്കും താരമായിരുന്നു. കേക്ക് ആർട്ടിസ്റ്റായ ടിന അവിര തയാറാക്കിയ ആ സ്പെഷൽ കേക്കിൽ ഇസ്സുവിന്റ സൂപ്പർ ഹീറോയായ ഹൾക്ക് ആയാണ് ചാക്കോച്ചനെ നിർമിച്ചിരിന്നത്. ‘ഹൾക്ക് കുഞ്ചാക്കോ’യുടെ തോളിൽ കുട്ടി ഹൾക്ക് ഇസ്സുവുമുണ്ടായിരുന്നു. ‘ഇസഹാക്കിന്റെ ഹൾക്ക് കുഞ്ചാക്ക്സിന് ജന്മദിനാശംസകൾ നേരുന്നു’വെന്നുമാണ് ടിന ചിത്രങ്ങൾക്കൊപ്പം അന്ന് കുറിച്ചിരുന്നത്.
നീണ്ട 14 വർഷങ്ങൾക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത് 2012 ഏപ്രൽ പതിനാറിന് ഇസഹാക്ക് ജനിച്ചത്. താൻ അച്ഛനായ വിവരം കുഞ്ചാക്കോ ബോബൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 2005 ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലിൽ തന്നെയാണ് പ്രിയയുടെ ജന്മദിനവും. അതേ മാസത്തിൽ കുഞ്ഞു പിറന്നതോടെ ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമാണ് ഏപ്രിൽ. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇസയുടെ ജനനം തങ്ങളുടെ ജീവിതം മാറ്റി മറിച്ചുവെന്ന് ചാക്കോച്ചൻ പല അഭിമുഖങ്ങളിലും പറയാറുണ്ട്
Content Summary : Kunchacko Boban share photos with son Isahak