വില്ല് പോലെ വളഞ്ഞ് കാൽ വിരലുകളാൽ അമ്പ് തൊടുത്ത് വില്ലാളി ബാലൻ – വിഡിയോ

archer-boy-hitting-target-by-arrow-with-bent-body
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

അമ്പെയ്ത്ത് അഥവാ ആർച്ചറി എന്നത് സാധാരണക്കാർക്ക് അല്പം ശ്രമകരമായ കാര്യം തന്നെയാണ്. നിരന്തരമായ പരിശീലനവും ഏകാഗ്രതയും വേണ്ടുന്ന ഒന്നാണിത്. അമ്പെയ്ത്ത് കൈകൾ കൊണ്ടു പോലും  ബുദ്ധിമുട്ടേറിയതാണ്. അപ്പോഴാണ് കാൽ വിരലുകളാണ് വില്ല് കുലയ്ക്കുന്ന ഒരു ബാലന്റെ വിഡിയോ ശ്രദ്ധേയനാകുന്നത്. ഈ ബാലന്റെ മെയ്​വഴക്കവും ചടുലതയും അർപ്പണബോധവുമൊക്കെ അസാധാരണമാണ്.

അമ്പും വില്ലുമായി പായയിൽ നിൽക്കുന്ന ആൺകുട്ടിയാണ് വിഡിയോയിലുള്ളത്. അമ്പും വില്ലും വലതു കാലിന്റെ വിരലുകൊണ്ട് പിടിച്ച് ഇരു കൈകളും നിലത്തൂന്നി നിൽക്കുകയാണ് ബാലൻ. കൃത്യമായ സ്ഥാനം ക്രമീകരിച്ച ശേഷം അവൻ തന്റെ ഇടതു കാലിന്റെ വിരലുകൾ ഉപയോഗിച്ച് വില്ലു വലിക്കുകയും ഏതാനും അടി അകലെയുള്ള ട്രൈപോഡിൽ കെട്ടിയ ബലൂണിനെ ലക്ഷ്യമാക്കി അമ്പ് തൊടുക്കുകയാണ്. അമ്പ് കൃതമായി ലക്ഷ്യസ്ഥാനത്ത് കൊള്ളുന്നുമുണ്ട്. 

ഈ ബാലന്റെ അർപ്പണബോധവും ഏകാഗ്രതയും അവന്റെ കണ്ണുകളിൽ പ്രകടമാണ്. ഇത്തരം കഴിവുകൾ പ്രോത്സാഹിപ്പിക്കുക തന്നെ വേണമെന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.  ഈ മിടുക്കന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. 

Content Summary : Archer boy hitting target by arrow with bent body

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS