ഏറെ തിരക്കുള്ള ദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും, ഇരുവരും മകള്‍ വാമികയ്ക്കുമൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട്. നഗരജീവിതത്തിലെ തിരക്കുകളില്‍ നിന്നും മാറി ദമ്പതികള്‍ പലപ്പോഴും ഒരുമിച്ച് യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും മകള്‍ വാമികയ്‌ക്കൊപ്പം ഋഷികേശിലെ സ്വാമി ദയാനന്ദഗിരി ആശ്രമത്തിലെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മൂവരും ട്രെക്കിംഗ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ താരദമ്പതികള്‍ പങ്കിട്ടിട്ടുണ്ട്. വിരാട് കോലി പങ്കുവെച്ച ചിത്രത്തില്‍ മൂവരുടേയും മുഖം വ്യക്തമല്ല.
വിരാട് ഒരു ഹൂഡി, ട്രാക്ക്‌സ് , സ്പോര്‍ട്സ് ഷൂ എന്നിവ ധരിച്ചിരിക്കുന്നതായി കാണാം. താരത്തിന്റെ പുറകില്‍ ഒരു വലിയ ബാഗും ഉണ്ട്. അതിലാണ് പ്രിയപ്പെട്ട മകള്‍ വാമികയെ എടുത്തിരിക്കുന്നത്. കുട്ടി താരവും മാതാപിതാക്കളോടൊപ്പം ട്രെക്കിംഗ് ആസ്വദിക്കുകയാണ്. വിരാടിന് രണ്ടടി മുന്നിലായി അനുഷ്‌ക കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് നടക്കുന്ന ചിതുവുമുണ്ട്.
അനുഷ്‌ക ശര്‍മ്മയും അവരുടെ ട്രെക്കിംഗില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വിരാട് കോലി മകള്‍ വാമികയെ നദിയിലെ വെള്ളത്തില്‍ കൈ തൊടുവിക്കാൻ ശ്രമിക്കുന്നതിന്റേയും ചിത്രങ്ങള്‍ കാണാം.
Content Summary : Virat Kohli and Anushka Sharma share trekking photos with Vamika