പൊന്നോമനകള്‍ക്ക് ഒന്നാം പിറന്നാള്‍; വിഡിയോ പങ്കുവച്ച് സുമ ജയറാം

actress-suma-jayaram-share-first-birthday-video-of-kids
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് നടി സുമ ജയറാം. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ. ജംഗിൾ തീമിൽ ഒരുക്കിയ പിറന്നാൾ പാർട്ടിയുടെ വിഡിയോയാണ് താരം പങ്കുവച്ചത്. നിരവധിപ്പേർ ഈ ഇരട്ടകൾക്ക് പിറന്നാൾ ആശംസകളുമായെത്തി. 

മക്കളുടെ മാമോദിസ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങളും സുമ ജയറാം നേരത്തെ പങ്കുവച്ചിരുന്നു. 2013ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ടക്കുട്ടികൾ ജനിച്ചത്. മക്കളുമൊത്തുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും താരം പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. മിനിസ്ക്രീനിലും സിനിമയിലും നിറഞ്ഞുനിന്ന താരമാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ1988 ല്‍ ‘ഉല്‍സവ പിറ്റേന്ന്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്.

Content Summary : Actress Suma Jayaram share video of kid's first birthday

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS