‘ഇതെല്ലാം കർമ്മമാണ്’; പത്താൻ കണ്ടതിന് ശേഷം അബ്രാമിന്റെ പ്രതികരണം

shahrukh-khan-about-abrams-reaction-after-watching-pathaan
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'പത്താൻ' നിരവധി റെക്കോർഡുകൾ തകർത്ത് ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പത്താൻ സിനിമ കണ്ട ഷാരൂഖിന്റെ ഇളയ മകൻ അബ്രാമിന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ സൂപ്പർ സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ഇടയ്ക്കിടെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ ഷാരൂഖ്.

സിനിമയുടെ വിജയം ആഘോഷിക്കുന്നതിനും ആരാധകർക്ക് നന്ദി പറയുന്നതിനുമായി 'കിംഗ് ഖാൻ' ട്വിറ്ററിൽ തന്റെ ജനപ്രിയ 'ആസ്ക് മി എനിതിംഗ്' എന്ന പരിപാടി നടത്തിയിരുന്നു. നാല് വർഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ താരത്തിന് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചത്. അതിൽ ഒരു ആരാധകൻ ചോദിച്ചത് ഷാരൂഖിന്റെ ഇളയ മകൻ അബ്രാം സിനിമയെക്കുറിച്ച് എന്താണ് പറഞ്ഞതെന്നായിരുന്നു. "എങ്ങനെയെന്ന് എനിക്കറിയില്ല, പക്ഷേ അവൻ പറഞ്ഞു, അതെല്ലാം കർമ്മമാണ്. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നു."  എന്നാണ് ഷാരൂഖ് മറുപടി നൽകിയത്. 

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയാണ് ‘പത്താൻ’. ജോൺ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ ഷാരൂഖിനൊപ്പം പ്രധാനവേഷങ്ങളിൽ എത്തുന്നത്

Content Summary : Shah Rukh Khan about Abram's reaction after watching Pathaan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS