ഷാരൂഖ് ഖാന്‍ നായകനായ 'മൊഹബ്ബത്തേന്‍' എന്ന ചിത്രത്തിലെ 'ആംഖേന്‍ ഖുലി' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു ചെറിയ ചൈനീസ് കുട്ടിയുടെ വിഡിയോ വൈറലാകുന്നു. പ്രശസ്ത ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യാന്‍ കുട്ടി സ്വയം ക്യാമറ ഓണാക്കി അതിന് മുന്നില്‍ നില്‍ക്കുന്നത് കാണാം. പാട്ടിന്റെ താളത്തിനൊത്ത് മനോഹരമായാണ് കുട്ടി ഓരോ ചുവടുകളും വെക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ Lucky_hang_hang-ല്‍ 'പുതുവത്സരാശംസകള്‍' എന്ന അടിക്കുറിപ്പോടെയാണ് കുട്ടി വിഡിയോ പങ്കുവെച്ചത്.
ക്യൂട്ട് വിഡിയോ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ കുട്ടിയുടെ ഡാന്‍സിനെ പ്രശംസിച്ചു. 'ഓ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.. സീരിയസ് ആയി.. ഓരോ ചുവടും മാച്ചിംഗാണ്. ബെസ്റ്റ് ബെസ്റ്റ് ബെസ്റ്റ്.. ലവ് യു ബോയ്,' ഒരു ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു. ''ഈ കുട്ടി ഹൃത്വിക് റോഷന് വളരെ കടുത്ത മത്സരമാണ് വരാന്‍ പോകുന്നത്,'' മറ്റൊരാള്‍ പറഞ്ഞു. ഒരു ഉപയോക്താവ് തമാശയായി കുറിച്ചതിങ്ങനെയായിരുന്നു 'എനിക്ക് ഈ കുട്ടിയെ വേണം! ദയവായി അവനെ ഇന്ത്യയിലേക്ക് അയയ്ക്കൂ.' ജനുവരി 22 ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിഡിയോ 937,000 ലൈക്കുകള്‍ നേടി. 8 ദശലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടു കഴിഞ്ഞു.
Content Summary : Chinese boy dancing to Shah Rukh Khan's song from mohabbatein- Viral video