‘ഇത് വിലമതിക്കാനാകാത്തത്’; ആശുപത്രിയിലായ അമ്മയുടെ ചിത്രത്തിൽ കുഞ്ഞുമ്മകളുമായി കുരുന്ന്

little-boy-kisses-photo-of-mother-who-is-in-hospital
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കുഞ്ഞുങ്ങൾ അവരുടെ അമ്മമാരോട് ഏറെ അടുപ്പമുള്ളവരാണ്, അമ്മയിൽ നിന്ന് വേർപിരിഞ്ഞിരിക്കുന്നത് അവർക്ക് പലപ്പോഴും സഹിക്കാനാവില്ല. അത്തരത്തിൽ അമ്മയെ കുറച്ചു ദിവസങ്ങളായി വേർപിരിഞ്ഞിരിക്കുന്ന ഒരു കുരുന്നിന്റെ വിഡിയോയാണ് വൈറലാകുകയാണ്. ആരുടേയും കണ്ണുകളെ ഈറനണിയിച്ചേക്കാവുന്ന ഹൃദയസ്പർശിയായ വിഡിയോയാണിത്. ഈ കുഞ്ഞിന്റെ അമ്മ കുറച്ച് ദിവസങ്ങളായി കിഡ്‌നി സ്റ്റോൺ ബാധിച്ച് ആശുപത്രിയിലായിരുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന കുഞ്ഞിന് അമ്മയുടെ ഒരു ഫോട്ടോ കാണിച്ചു കൊടുക്കുകയാണ്. ഉടൻ തന്നെ ചിത്രത്തിലെ അമ്മയെ അവൻ  തിരിച്ചറിയുകയും അവളുടെ മുഖത്ത് തൊടാൻ ശ്രമിക്കുകയും തുടർന്ന് ഫോട്ടോയിൽ ചുംബിക്കുകയുമാണ്. 

‘ഇത് വിലമത്ക്കാനാകാത്തത്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. അമ്മയുടെ ഐഡി കാർഡ് ആണ് കുഞ്ഞിന് കാണിച്ചുകൊടുത്തത്. അവൻ അമ്മയെ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ ഹൃദ്യമായ വിഡിയോ കണ്ടതും കമന്റുകൾ ചെയ്തതും. അമ്മ വേഗം സുഖം പ്രാപിച്ച് കുഞ്ഞിനരികിൽ എത്തട്ടെയെന്ന് കമന്റുകൾ ചെയ്യുകയാണ് പലരും. 

Content Summary : Little boy kisses photo of mother who is in hospital

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS