ദാൽ തടാകക്കരയിലെ മരം കോച്ചുന്ന മഞ്ഞ് ജന്നത്തിന് നിസ്സാരമാണ്. വെറും കയ്യിൽ പുല്ലുപോലെ മഞ്ഞ് വാരിക്കളിക്കുന്ന ഇവളുടെ ഏറ്റവും അടുത്ത സുഹൃത്തും ഈ തടാകം തന്നെ. ഹാഞ്ചി സമുദായക്കാരായ ജന്നത്തിന്റെ കുടുംബം തലമുറകളായി ഈ തടാകത്തിനും പരിസരത്തുമായാണ് ജീവിക്കുന്നത്. ദാൽ തടാകത്തിലെ തന്റെ വഞ്ചി വീട്ടിൽ ഇരുന്ന് വിനോദസഞ്ചാരികളെ നിരീക്ഷിക്കുകയാണ് പത്തു വയസ്സുകാരി ജന്നത്ത്.
മദ്യക്കുപ്പികളും പ്ലാസ്റ്റിക് കവറുകളും മറ്റും തടാകത്തിൽ വലിച്ചെറിയുന്നവരോട് അത് ചെയ്യരുതെന്ന അപേക്ഷയുമായി ദാലിന് കൂട്ടിരിക്കുന്നതാണ് ഇവൾക്കിഷ്ടം. അച്ഛന്‍ താരിഖ് അഹമ്മദിനൊപ്പം മൂന്നു വയസ്സിൽ തുടങ്ങിയതാണ് ഈ ദൗത്യം. ആയിരത്തോളം വരുന്ന തന്റെ ഹാഞ്ചി സമുദായാംഗങ്ങളുടെ നിലനില്‍പിന് ദാലിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ പത്തു വയസ്സുകാരി ഓർമിപ്പിക്കുന്നു.
Content Summary : Little girl Jannat to protect Dal lake in Kashmir