സ്റ്റേജിൽ മകളുടെ നൃത്തം; സദസിൽ സ്വയം മറന്ന് അച്ഛന്റെ ചുവടുകൾ - വൈറലായി വിഡ‍‍ിയോ

father-enacts-dance-steps-for-daughter-at-school-function
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

കൊച്ചുകുട്ടികൾ സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ അവർക്കു പ്രോത്സാഹനവുമായി സ്റ്റേജിന് പിന്നിലും മുന്നിലുമൊക്കെയായി സാധാരണ എത്താറുളളത് അവരുടെ അമ്മമാരോ അധ്യാപകരോ ഒക്കെ ആയിരിക്കും.  എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി സ്‌കൂളിന്റെ വാർഷിക ചടങ്ങിനിടെ മകളെ സഹായിക്കുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അച്ഛന്റെ മനോഹരമായ വിഡിയോ ശ്രദ്ധേയമാകുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ ദിപാൻഷു കബ്രയാണ് 24 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘ആൻഡ് ദി ഫാദർ ഓഫ് ദി ഇയർ അവാർഡ് ഗോസ് ടു...’ എന്നാണ് അദ്ദേഹം വിഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.

ദലേർ മെഹന്ദിയുടെ, വൈറലായ 'തുനക് ടുനക്' എന്ന ഗാനത്തിനാണ് ആ കൊച്ചു പെൺകുട്ടി നൃത്തം ചെയ്യുന്നത്. സ്റ്റേജിൽ മകൾ ഡാൻസ് ചെയ്യുമ്പോൾ അവള്‍ക്ക് ഒരു ചുവടുപോലും തെറ്റാതിരിക്കാൻ സദസിൽ നിന്നുകൊണ്ട് അച്ഛൻ അവൾക്കൊപ്പം നൃത്തചുവടുകൾ വയ്ക്കുകയാണ്. പെൺമക്കളുടെ സംരക്ഷകൻ മുതൽ അവരുടെ ഏറ്റവും വലിയ ചിയർ ലീഡർമാർ വരെ പലപ്പോഴും അവരുടെ  അച്ഛൻ തന്നെയാണ് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ വിഡിയോ. 

അച്ഛനും മകളും തമ്മിലുള്ള ബന്ധം എക്കാലവും മനോഹരവും അമൂല്യവുമാണ്. അത്തരത്തിൽ ഈ അച്ഛന്റെയും മകളുടെയും സുന്ദര നിമിഷങ്ങളുടെ  വിഡിയോ വൈറലാകുകയും സോഷ്യൽലോകം അത് ഏറ്റെടുത്തിരിക്കുകയുമാണ്

ലക്ഷക്കണക്കിന് കാഴ്ച്ചക്കാരും കമന്റുകളുമായി വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. ‘അവിശ്വസനീയമാണ്. ഈ പിതാവിന്റെ ഈ സമർപ്പണം’, ‘കുട്ടികളുടെ പുരോഗതിയുടെയും വിജയത്തിന്റെയും നായകൻ പിതാവാണ്!’, ‘സൂപ്പർ ക്യൂട്ട്...എല്ലാ കുട്ടികൾക്കും ഇങ്ങനെ ലഭിക്കട്ടെ’ എന്നൊക്കയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. 

Content Summary : Father enacts dance steps for daughter at school function- Viral Video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS