ADVERTISEMENT

വീട്ടിലെ വളർത്തുമൃഗങ്ങളും പക്ഷികളുമൊക്കെ കുട്ടികളുടെ കളിക്കൂട്ടുകാരുമാണ്. അവയുമായി കൂട്ടുകൂടാനും കളിക്കാനും ആഹാരം കൊടുക്കാനുമൊക്കെ ഇവർക്ക് നല്ല ഉത്സാഹമായിരിക്കും.  മനുഷ്യർ അരികിലെത്തിയാൽ  സാധാരണ പക്ഷികളൊക്ക പറന്നു പോകാറാണ് പതിവ്. അപൂർവമായാണ് ഇവർ മനുഷ്യരുമായി ഇണങ്ങാറ്. എന്നാൽ പക്ഷികളെ ഊട്ടുന്ന ഒരു കുരുന്നിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. "ഈ ലോകത്ത് തങ്ങൾ തനിച്ചാണെന്ന് കരുതുന്നവർക്ക് പ്രതീക്ഷ നൽകുന്നു’’ എന്ന കുറിപ്പോടെ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയ്ക്ക് 1.5 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ്.

 

ഒരു കുട്ടി നിലത്തിരുന്ന് കയ്യിലെ പാത്രത്തിൽ നിന്ന് ഭക്ഷണമെടുത്ത് ഒരുകൂട്ടം പക്ഷികൾക്ക് നൽകുന്നതാണ് വിഡിയോയിലുള്ളത്. ഭക്ഷണവുമായിരിക്കുന്ന കുട്ടിയ്ക്കു ചുറ്റും അനുസരണയോടെ നിൽക്കുകയാണ് പക്ഷികൾ, ഒരു  നീണ്ട വടി ഉപയോഗിച്ച് ഒരോ പക്ഷിയ്ക്കും സ്നേഹപൂർവം ആഹാരം കൊടുക്കുകയാണ് കുട്ടി. കുട്ടിയുടെ പക്ഷികളോടുള്ള കരുതലിനും സ്നേഹത്തിനും ഇഷ്ടമറിയിച്ച് നിരവധിപ്പേർ കമന്റുകളുമായെത്തി. ഏറെ ദയയുള്ള കുട്ടി, വളരെ ദയയോടെ പക്ഷികൾക്ക് ഭക്ഷണം നൽകുന്നുവെന്നും യഥാർഥ സൗന്ദര്യമാണിതെന്നുമൊക്കെയാണ് കാഴ്ചക്കാരുടെ കമന്റുകൾ. 

 

Content Summary : Little Boy feeding birds Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com