ADVERTISEMENT

അഭിനയത്തില്‍ സജീവമല്ലെങ്കിലും നടി സംവൃതാ സുനില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം യുഎസിലാണ് സംവൃതയിപ്പോള്‍. 

 

മക്കള്‍ക്ക് പിറന്നാള്‍ ആശംസിച്ചു കൊണ്ടുള്ള നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. 'എല്ലാ വര്‍ഷവുമുള്ള ആഘോഷമിതായെത്തി. രണ്ട് കേക്ക് ഉണ്ടാക്കുക, രണ്ട് സെറ്റ് സമ്മാനങ്ങള്‍ പൊതിയുക. എന്റെ കുഞ്ഞുങ്ങള്‍ വളരെ വേഗത്തില്‍ വളരുന്നു. രുരുവിന് ഇന്ന് മൂന്ന് വയസും അഗസ്ത്യയ്ക്ക് നാളെ 8 വയസുമാകുമെന്നും താരം മക്കളുടെ ചിത്രം പങ്കുവെച്ച് കുറിച്ചു. 

 

നിരവധി പേരാണ് സംവൃതയുടെ മക്കള്‍ക്ക് ആശംസകളുമായെത്തിയത്. മൂത്തമകന്‍ അഗസ്ത്യ ജനിച്ചത് 2015 ഫെബ്രുവരി 21 നായിരുന്നു. 2020 ഫെബ്രുവരി 20 നായിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്. 'മകന്‍ അഗസ്ത്യക്ക് പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയെന്നാണ് ആ സന്തോഷവാര്‍ത്തയ്‌ക്കൊപ്പം സംവൃത കുറിച്ചത്. 2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com