സമയോചിതമായി ഇടപെട്ട് കുഞ്ഞനിയന്റെ ജീവൻ രക്ഷിച്ച ഒരു മൂന്ന് വയസ്സുകാരന്റെ വിഡിയോയാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. അനിയനുമൊന്നിച്ച് ഹുല-ഹൂപ്പുമായി കളിക്കുകയായിരുന്നു ആ കുരുന്ന്. അമ്മയുടെ സാന്നിധ്യത്തിൽ നടന്ന കളിയുടെ വിഡിയോയും പകർത്തുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അനിയന്റെ വായിൽ എന്തോ ഉള്ളതായി അവൻ കാണുന്നത്. വരാനിരിക്കുന്ന ആപത്ത് മനസ്സിലാക്കിയ അവൻ ആ കൊച്ചുകുട്ടിയെ പിടിച്ച് വായിൽ നിന്ന് വസ്തു പുറത്തെടുത്തു. ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന വിഡിയോ 2 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടുകഴിഞ്ഞത്.
കളിപ്പാട്ടത്തിന്റെ കഷ്ണമാാണ് കുഞ്ഞ് വായിലിത്. അത് തൊണ്ടയിൽ തടഞ്ഞ് ശ്വാസം മുട്ടി കുഞ്ഞിന് വലിയ അപകടം സംഭവിക്കാമായിരുന്നു. അതിൽ നിന്നാണ് തന്റെ സമയോചിതമായ ഇടപെടലിലൂടെ ആ മൂന്ന് വയസ്സുകാരൻ കുഞ്ഞനിയനെ രക്ഷിച്ചത്. ഒരു നിമിഷം പോലും പാഴാക്കാതെ, അനിയനെ ഒന്നു നോവിക്കുക പോലും ചെയ്യാതെ കരുതലോടെ അവനെ പിടിച്ച് വായ തുറന്ന് ആ വസ്തു പുറത്തെടുക്കുകയായിരുന്നു. ഈ കൊച്ചു മിടുക്കനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ.
Content Summary : Three year old boy saves his ittle brother from choking on piece of toy