‘ദൈവത്തിന്റെ സമ്മാനം’; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്‍മണും

chandra-lakshman-and-tosh-christy-share-photo-with-son
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത് അടുത്തിടെയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കൺമണിയുടെ പേര് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ഇവർ. ‘അയാന്‍’ എന്നാണ് മോന്റെ പേര്.‘അയാന്‍’ എന്നാല്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് അര്‍ത്ഥം. കുഞ്ഞാവയ്ക്ക് ഇഷ്ടമറിയിച്ച് സഹപ്രവർത്തകരുടെയും ആരാധകരുടെയും കമന്റുകളുണ്ട്.

കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ചന്ദ്ര ലക്ഷ്മൺ കുഞ്ഞ് ജനിച്ച സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ''ആൺകുട്ടിയാണ്. ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദി''- എന്നായിരുന്നു ചിത്രത്തോടൊപ്പം ചന്ദ്ര കുറിച്ചത്.

Content Summary : Chandra Lakshman and Tosh Christy share photo with son Ayaan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS