ഹരിയാന്‍വി ഗാനത്തിന് ചുവടുവെക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ വൈറലാവുന്നു. രേണുക പന്‍വാറിന്റെ ശബ്ദത്തിലെ 52 ഗജ് കാ ദമനി ഗാനത്തിനാണ് പെണ്‍കുട്ടി ചുവടുവെക്കുന്നത്. വിവാഹ ചടങ്ങിനിടെയാണ് പെണ്‍കുട്ടി മനോഹരമായി നൃത്തം ചെയ്തത്. വിവാഹവേദിയില്‍ ഫോട്ടോയെടുക്കുന്നതിനിടെ പെണ്‍കുട്ടി അതിഥികളുടെ മുന്നില്‍ ചുവടുവെക്കുന്നതു കാണാം.
വൈറലായ ഡാന്‍സ് വിഡിയോയില്‍, 52 ഗജ് കാ ദമന്‍ എന്ന ജനപ്രിയ ഹരിയാന്‍വി ഗാനത്തിന് പെണ്‍കുട്ടി നൃത്തം വെക്കുമ്പോള്‍ അതിഥികള്‍ അവള്‍ക്ക് പണം നല്‍കുന്നത് കാണാം. ഒരു സ്ത്രീ വന്ന് പെണ്‍കുട്ടിയുടെ കവിളില്‍ ഉമ്മ നല്‍കുകയും ചെയ്തു. വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 1.3 മില്യണിലധികം പേരാണ് വിഡിയോ കണ്ടത്. 81000ത്തിലധികം പേര്‍ ലൈക്കും ചെയ്തു. നിരവധി പേരാണ് പെണ്‍കുട്ടിയെ പ്രശംസിച്ച് കമന്റുകളിട്ടത്.
''ചുറ്റുമുള്ള സ്ത്രീകള്‍ അവളെ പ്രോത്സാഹിപ്പിക്കുന്നത് എനിക്കിഷ്ടമായി. അവളുടെ പ്രായത്തിനനുസരിച്ച് അവള്‍ നന്നായി നൃത്തം ചെയ്യുന്നു, നൃത്തം ചെയ്യുന്നത് സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവള്‍ അത് തുടരണം ഒരു കമന്റ് ഇങ്ങനെയായിരുന്നു. 'അവള്‍ അവളുടെ വേദിയുണ്ടാക്കി', ജന്മനായുള്ള കഴിവാണിത്.. ഇങ്ങനെ പോകുന്നു മറ്റു കമന്റുകള്‍.
Content Summary : Llittle girl dance to haryanvi song– Viral video